Kerala

ഇരിങ്ങാലക്കുട നിലനിര്‍ത്തി എല്‍ഡിഎഫ്; ആര്‍ ബിന്ദു ആറായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു

ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദു വിജയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദു വിജയിച്ചു. ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനെയാണ് ബിന്ദു പരാജയപ്പെടുത്തിയത്. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മുന്‍ ഡിജിപി ജേക്കബ് തോമസ് വന്നതോടെ ത്രികോണ മത്സരമാണ് നടന്നത്. സംസ്ഥാനം ഉറ്റുനോക്കിയ മണ്ഡലം ആര്‍ ബിന്ദു നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞതവണ കെ യു അരുണനാണ് യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. 

മണ്ഡലം തിരിച്ചുപിടിക്കാന്‍ തോമസ് ഉണ്ണിയാടനെ തന്നെ യുഡിഎഫ് നിയോഗിക്കുകയായിരുന്നു. ഇടതുവലതുമുന്നണികള്‍ മാറിമാറി വിജയിച്ച മണ്ഡലത്തില്‍ 2001 മുതല്‍ 2011 വരെ കാലയളവില്‍ മൂന്ന് തവണയാണ് തോമസ് ഉണിയാടന്‍ വിജയിച്ചത്. തുടര്‍ന്നാണ് എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT