എക്സൈസ് 
Kerala

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ; സ്റ്റേ ആവശ്യം തള്ളി ട്രിബ്യൂണൽ

തങ്ങളുടെ ഭാഗം വിശദമായി കേൾക്കാതെ സസ്‌പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് സർക്കാർ വാദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: പുതിയ മദ്യനയത്തിൽ അന്തിമ തീരുമാനമാകുന്നതിന് മുമ്പ് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിസമ്മതിച്ചു. സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് ഡെപ്യൂട്ടി കമ്മീഷണർമാരായ പി.കെ. സതീഷ്, പി.എൽ. ഷിബു എന്നിവരാണ് എറണാകുളം, തിരുവനന്തപുരം ട്രിബ്യൂണലുകളെ സമീപിച്ചത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും ട്രിബ്യൂണൽ ഇത് അംഗീകരിച്ചില്ല.

തങ്ങളുടെ ഭാഗം വിശദമായി കേൾക്കാതെ സസ്‌പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് സർക്കാർ വാദിച്ചു. സർക്കാരിന്റെ ഈ നിലപാട് അംഗീകരിച്ചാണ് ട്രിബ്യൂണൽ അടിയന്തര സ്റ്റേ അനുവദിക്കാതിരുന്നത്. തുടർന്ന് ഹർജികളിൽ വിശദമായ വാദം കേൾക്കുന്നത് ഈ മാസം 12-ാം തീയതിയിലേക്ക് മാറ്റി.

സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്കും കർശന നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാറുകൾക്ക് ലൈസൻസ് നൽകിയതിനാണ് ഉദ്യോഗസ്ഥരെ വകുപ്പുതലത്തിൽ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ബാർ ലൈസൻസ് നൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിന്ന് എടുത്തുമാറ്റുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

The Kerala Administrative Tribunal (CAT) has declined to stay the suspension of two Excise Deputy Commissioners—P.K. Satheesh and P.L. Shibu—who were penalized for issuing bar licenses prior to the official announcement of the state's new liquor policy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടൽക്കഥകൾ മലയാള സിനിമയിൽ വളരെ കുറവാണ്, അന്ന് 'ചെമ്മീൻ' മാത്രമേ ഉണ്ടായിരുന്നുള്ളൂ'

യുഎഇയില്‍ കുട്ടികള്‍ക്ക് 'വിന്റര്‍ ബ്രേക്ക്'; അവധി എപ്പോള്‍ തുടങ്ങും

'പിരിയാൻ പറഞ്ഞത് ഞാൻ, നേരത്തെ പറയണമായിരുന്നു'; മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്

അലുമിനിയം ഫ്രെയിം, ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍; വരുന്നു ടിവിഎസിന്റെ നോര്‍ട്ടണ്‍ 450 സിസി റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍

പ്രസംഗമല്ല, പാടത്തിറങ്ങി കൃഷി; നൂറുമേനി വിളവെടുപ്പുമായി പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ