ശബരിമലയില്‍ ഇതുവരെ വനംവകുപ്പ് പിടികൂടിയത് 135 പാമ്പുകളെ  പ്രതീകാത്മക ചിത്രം
Kerala

കരിമൂര്‍ഖന്‍, അണലി, ശംഖുവരയന്‍, പച്ചില പാമ്പ്...; ശബരിമലയില്‍ ഇതുവരെ വനംവകുപ്പ് പിടികൂടിയത് 135 പാമ്പുകളെ

മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തീര്‍ഥാടകര്‍ക്കു ഭീഷണിയായ 135 പാമ്പുകളെ പിടികൂടി വനംവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തീര്‍ഥാടകര്‍ക്കു ഭീഷണിയായ 135 പാമ്പുകളെ പിടികൂടി വനംവകുപ്പ്. ചൊവ്വാഴ്ച മാത്രം നാലു പാമ്പുകളെയാണ് പിടികൂടിയത്.

കരിമൂര്‍ഖന്‍, അണലി, ശംഖുവരയന്‍, പച്ചില പാമ്പ്, ചേര, ചട്ടിത്തലയന്‍, നാഗത്താന്‍ തുടങ്ങിയ പാമ്പുകളാണ് ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്. ചൊവ്വാഴ്ച ചേര, ചട്ടിത്തലയന്‍, നാഗത്താന്‍, പച്ചില പാമ്പ് എന്നിവയെയാണ് പിടികൂടിയത്.

പമ്പയില്‍ പിടിച്ച പാമ്പുകളുടെ കൂട്ടത്തില്‍ രാജവെമ്പാലയുമുണ്ട്. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ പരിശീലനം ലഭിച്ച മൂന്ന് പാമ്പുപിടിത്തക്കാര്‍ ഉണ്ട്. സന്നിധാനത്ത് അഭിനേഷ് , ബൈജു, മരക്കൂട്ടത്ത് വിശാല്‍ എന്നിവരാണുള്ളത്. വന്യമൃഗങ്ങള്‍ക്കു തീര്‍ഥാടകര്‍ ഭക്ഷണം നല്‍കരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT