പ്രതീകാത്മക ചിത്രം 
Kerala

ജൂൺ മാസത്തെ സൗജന്യ കിറ്റ് വിതരണം നാളെ തീരും

ഓണക്കിറ്റ് ഈ മാസം 31 മുതൽ വിതരണം ചെയ്യും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള ജൂൺ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നാളെ അവസാനിക്കും. ഓണക്കിറ്റ് വിതരണം 31ന് ആരംഭിക്കാൻ തീരുമാനിച്ചതിനാലാണു ജൂൺ കിറ്റ് വിതരണം നാളെ അവസാനിപ്പിക്കുന്നത്. ജൂൺ 10ന് വിതരണം ആരംഭിച്ച ശേഷം ആകെയുള്ള 90.67 ലക്ഷം കാർഡ് ഉടമകളിൽ 78.27 ലക്ഷം പേർക്കാണ് ഇതുവരെ കിറ്റ് നൽകിയത്. 

ഓണക്കിറ്റ് ഈ മാസം 31 മുതൽ ഓ​ഗസ്റ്റ് 2വരെ മഞ്ഞ കാർഡ് ഉടമകൾക്കും (എഎവൈ), ഓ​ഗസ്റ്റ് നാല് മുതൽ ഏഴ് വ‌രെ പിങ്ക് കാർഡുകാർക്കും (പിഎച്ച്എച്ച്), ഒൻപത് മുതൽ 12 വരെ നീല കാർഡുകാർക്കും (എൻപിഎസ്) 13 - 16 വരെ വെള്ള കാർഡുകാർക്കുമാണ് വിതരണം ചെയ്യുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT