Pinarayi Vijayan ഫയൽ
Kerala

അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

2031ഓടെ കേരളം എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ ആശയങ്ങള്‍ ശേഖരിക്കാന്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 33 സെമിനാറുകളാണ് ഒക്ടോബറില്‍ സംഘടിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയ്യപ്പ സംഗമ വിവാദത്തിന് പിന്നാലെ ന്യൂനപക്ഷ കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ പകുതിയോടെ ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട സെമിനാര്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

2031ഓടെ കേരളം എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ ആശയങ്ങള്‍ ശേഖരിക്കാന്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 33 സെമിനാറുകളാണ് ഒക്ടോബറില്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ഫോര്‍ട്ട് കൊച്ചിയില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ന്യൂനപക്ഷകാര്യ ക്ഷേമ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സംഗമത്തിനായി സംഘാടകസമിതി രൂപീകരിച്ചുവെന്നും സെമിനാറില്‍ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അവതരിപ്പിക്കുമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ന്യൂനപക്ഷ വിഷയ മേഖലയിലെ പ്രബന്ധാവതരണവും ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടത്തും. ന്യൂനപക്ഷ ക്ഷേമം, ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങള്‍ എന്നിവക്കൊപ്പം ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് നേരിടുന്ന വെല്ലുവിളികളും സംഗമത്തില്‍ ചര്‍ച്ച ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ബുദ്ധ, ജൈന വിഭാഗങ്ങളില്‍നിന്നുള്‍പ്പെടെയുള്ള പ്രതിനിധികള്‍ സെമനാറില്‍ പങ്കെടുക്കുമെന്നാണ് വിവരം.

Kerala Government to Host Minorities Seminar in Fort Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT