ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്‍കുന്നു  
Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്‍കി കേരള ഗ്രാമീണ ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്‍കി കേരള ഗ്രാമീണ ബാങ്ക്. ബാങ്കിന്റെ 2025-26 വര്‍ഷത്തെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് ഭക്തരുടെ ദര്‍ശന സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് ബാരിക്കേഡുകള്‍ നല്‍കിയത്.

കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയുടെ സാന്നിധ്യത്തില്‍ ബാരിക്കേഡുകള്‍ ക്ഷേത്രത്തിനു കൈമാറി.

ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കേരള ഗ്രാമീണ ബാങ്ക് ജനറല്‍ മാനേജര്‍ പ്രദീപ് പത്മന്‍, തിരുവനന്തപുരം റീജണല്‍ മാനേജര്‍ സുബ്രഹ്മണ്യന്‍ പോറ്റി, മാര്‍ക്കറ്റിങ് സെല്‍ ചീഫ് മാനേജര്‍ രാജീവ് ആര്‍. ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹേഷ് ബി എന്നിവര്‍ പങ്കെടുത്തു.

Kerala Grameen Bank donates 100 barricades to Sree Padmanabhaswamy Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പത്മകുമാറിന് വീഴ്ച പറ്റി, മോഷണത്തിലേക്ക് നയിച്ചു; എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും'

മാംസം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് ക്രൂരമര്‍ദനം; ദേഹമാസകലം പരിക്കുമായി പങ്കാളി നേരിട്ട് സ്റ്റേഷനില്‍; യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

എസ്‌ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

'ഭക്ഷണം കഴിക്കുകയാണെന്ന് പോലും അവർ മനസിലാക്കില്ല; അതുകൊണ്ടിപ്പോൾ വിവാഹത്തിന് പോയാൽ ഞാൻ കഴിക്കാറില്ല'

SCROLL FOR NEXT