Sabarimala 
Kerala

ശബരിമലയില്‍ സമാന്തര നെയ് വില്‍പന വേണ്ട, നെയ്യഭിഷേകത്തിന് ടിക്കറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

ആടിയ ശേഷം നെയ്യാണ് മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് പാക്കറ്റുകളാക്കി നൂറ് രൂപ നിരക്കില്‍ ഭക്തര്‍ക്ക് നല്‍കി വന്നിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയിലെ സമാന്തര നെയ് വില്‍പന തടഞ്ഞ് ഹൈക്കോടതി. തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ് വാങ്ങുന്നതും ഹൈക്കോടതി നിരോധിച്ചു. പാക്ക് ചെയ്തുവച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് നൂറ് രൂപയ്ക്ക് നെയ് വില്‍പന നടക്കുന്നതായി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. ആടിയ ശേഷം നെയ്യാണ് ഇത്തരത്തില്‍ മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് പാക്കറ്റുകളാക്കി നൂറ് രൂപ നിരത്തില്‍ ഭക്തര്‍ക്ക് നല്‍കി വന്നിരുന്നത്. ഈ സാഹചര്യം നിയമപരമല്ലെന്നായിരുന്നു ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.

നിലവില്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് തന്നെ ആടിയശേഷം നെയ്യ് വില്‍പന നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ നെയ് വില്‍പന നടത്തിയത്. ഇത് തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നിര്‍ദേശം.

ശബരിമലയിലെ നെയ്യഭിഷേകം ടിക്കറ്റ് മുഖേന മതിയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവര്‍ മുഖേന അഭിഷേകത്തിന് നെയ്യ് വാങ്ങരുതെന്നും കോടതി വ്യക്തമാക്കി. കൃത്യമായി ടിക്കറ്റ് എടുത്ത് മാത്രം അഭിഷേകം നടത്തണം. നെയ് തേങ്ങയ്ക്ക് അനുസരിച്ച് ടിക്കറ്റുകള്‍ എടുക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. സമാന്തര സംവിധാനം വേണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്.

Kerala High Court issued a set of directions relate Sabarimala Neyyabhishekam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണത്തിന് പ്രത്യേക സംഘം, ലുക്ക്ഔട്ട് സര്‍ക്കുലര്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കടുപ്പിച്ച് പൊലീസ്

സമവായത്തിന് കര്‍ണാടകയില്‍ പ്രാതല്‍ ചര്‍ച്ച; ഡികെ ശിവകുമാര്‍ - സിദ്ധരാമയ്യ കൂടിക്കാഴ്ച നാളെ

പോക്കുവരവ് ചെയ്ത വസ്തുവിന്റെ കരമൊടുക്കുന്നതിന് കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

ഇൻസ്റ്റാഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം, ഏഷ്യൻ വംശജനെ ശിക്ഷിച്ച് ദുബൈ കോടതി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ ഇന്റേൺഷിപ്പ്

SCROLL FOR NEXT