വീണാ ജോര്‍ജ് / ഫോട്ടോ: ബി പി ദീപു 
Kerala

'ശൈലജയും ശ്രീമതിയും പ്രചോദനം, അവരേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ലക്ഷ്യം'

മുന്‍ഗാമികളേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നാണ് വീണാ ജോര്‍ജ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ഗാമികളായ കെ കെ ശൈലജ, പി കെ ശ്രീമതി എന്നിവരേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇരുവരുടെയും പ്രവര്‍ച്ചനങ്ങള്‍ ഏറെ പ്രചോദനം നല്‍കുന്നതാണ്. ആ മാതൃകയ്‌ക്കൊപ്പമെത്താനാണ് ശ്രമമെന്നും വീണ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

"എന്റെ മുന്നിലുള്ള രണ്ട് പേരും എനിക്ക് പ്രചോദനമാണ് (കെ കെ ശൈലജ, പി കെ ശ്രീമതി). ശ്രീമതി ടീച്ചറുടെ കാലഘട്ടത്തില്‍ ഒരുപാട് സ്ഥാപനങ്ങള്‍ ഇവിടെ വന്നു. ശൈലജ ടീച്ചറുടെ കാലഘട്ടത്തില്‍ മഹാമാരിയെ നേരിട്ടു, 2018ല്‍ നിപ, 2020ല്‍ കോവിഡ്. രണ്ട് തരത്തില്‍ പ്രഗത്ഭരായിട്ടുള്ള ആളുകളാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മുന്നില്‍ നില്‍ക്കുന്ന രണ്ട് ഉദാഹരണങ്ങളാണ് അവര്‍. അവര്‍ക്കൊപ്പം എത്തുക എന്നതും അതിലും മികവോടെ ചെയ്യുക എന്നുള്ളതും തന്നെയാണ് ലക്ഷ്യം. രണ്ടുപേരും ചെയ്തുവച്ച മാതൃകയ്‌ക്കൊപ്പമെത്തുക. എനിക്ക് കഴിയുമെങ്കില്‍ അതിനേക്കാള്‍ മികവോടെ ചെയ്യുക എന്നുള്ളതാണ്", വീണ പറഞ്ഞു. 

ശൈലജ ടീച്ചറുമായുള്ള താരതമ്യപ്പെടുത്തലുകള്‍ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് നൂറ് ശതമാനം ധൈര്യത്തോടെ വീണ വ്യക്തമാക്കി. "പാര്‍ട്ടിയാണ് എന്നെ പല ചുമതലകളും ഏല്‍പ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് എന്റെ ഉത്തരവാദിത്വം. അത് ഞാന്‍ ഉറപ്പായും ചെയ്യും", അവര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ വിമര്‍ശനങ്ങളും വിധിയെഴുത്തലുകളും നേരിട്ട ഒരാളാണ് താനെന്നും വീണ പറഞ്ഞു. "ഇത്തരം നെഗറ്റിവിറ്റി മൂലം എന്റെ ടീം നിരാശപ്പെടരുത് എന്ന കാര്യത്തില്‍ മാത്രമാണ് ഞാന്‍ ആശങ്കപ്പെടുന്നത്. ആരോഗ്യവകുപ്പ് ഒരു വ്യക്തിയുടേതല്ല മറിച്ച് ഒരു ടീം വര്‍ക്കാണ് എന്നാണ് ഞാന്‍ അത്മാര്‍ത്ഥമായി വിശ്വസിക്കുന്നത്", മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം