Kerala High Court ഫയൽ
Kerala

'പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല; മൃതദേഹത്തോട് അനാദരവ് അരുത്': യുഎഇയിൽ മരിച്ചയാളുടെ സംസ്കാരം ഉറപ്പാക്കാൻ ഇടപെട്ട് ഹൈക്കോടതി

ബന്ധുക്കൾ പരാജയപ്പെട്ടാൽ സമൂഹം ഇടപെടണം, സമൂഹം പരാജയപ്പെട്ടാൽ ഭരണകൂടം ഇടപെടണം. ഏതൊരു വ്യക്തിയുടെയും ഭൗതികശരീരം അന്തസ്സോടെ സംസ്കരിക്കപ്പെടണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: രാജ്യത്തെ ഏതൊരു പൗരനും മരണാനന്തരം അന്തസ്സോടെയുള്ള സംസ്കാരത്തിന് അർഹതയുണ്ടെന്നും സ്വത്ത് തർക്കങ്ങളുടെയോ കുടുംബ കലഹങ്ങളുടെയോ പേരിൽ അത് തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നും കേരള ഹൈക്കോടതി. യുഎഇയിൽ 2025-ൽ മരണപ്പെടുകയും കുടുംബതർക്കങ്ങൾ കാരണം കഴിഞ്ഞ ഒന്നര വർഷമായി മൃതദേഹം ലാബിൽ സൂക്ഷിക്കേണ്ടി വരികയും ചെയ്ത 71-കാരന് ആദരവോടെയുള്ള സംസ്കാരം ഉറപ്പാക്കാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സുപ്രധാന നിരീക്ഷണം.

കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തിനപ്പുറം മൃതദേഹത്തിന് അന്തസ്സോടെയും നിയമപരമായും അന്ത്യവിശ്രമം ഒരുക്കുകയെന്നത് കോടതിയുടെ ഉത്തരവാദിത്തമായി കാണണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മരണം അനിവാര്യമായി എത്തിച്ചേരുന്ന പൗരന് അന്തസ്സുള്ള സംസ്കാരം നൽകേണ്ടത് ബന്ധുക്കളുടെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കടമയാണ്. ബന്ധുക്കൾ പരാജയപ്പെട്ടാൽ സമൂഹം ഇടപെടണം, സമൂഹം പരാജയപ്പെട്ടാൽ ഭരണകൂടം ഇടപെടണം. ഏതൊരു വ്യക്തിയുടെയും ഭൗതികശരീരം അന്തസ്സോടെ സംസ്കരിക്കപ്പെടണം. അതിൽ 'പണക്കാരന്റെ മൃതദേഹമെന്നോ' 'പാവപ്പെട്ടവന്റെ മൃതദേഹമെന്നോ' വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചു.

പരമാനന്ദ് കത്താറ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ വിധി പരാമർശിച്ച ഹൈക്കോടതി, മരണപ്പെട്ട വ്യക്തികളും അന്തസ്സും ആദരവും അർഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹർജിക്കാരനോ എതിർകക്ഷികളോ സ്വത്തിന് വേണ്ടിയാണ് തർക്കിക്കുന്നതെങ്കിൽ, അത് യോഗ്യമായ സിവിൽ കോടതികളിൽ തീർപ്പാക്കേണ്ടതാണ്. അത്തരം സ്വത്ത് തർക്കങ്ങൾ മാന്യമായ സംസ്കാരത്തിന് യാതൊരു കാരണവശാലും തടസ്സമാകാൻ പാടില്ലെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.

മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബന്ധു നൽകിയ ഹർജിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനോടും മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കാൻ കോടതി നിർദ്ദേശം നൽകി. ഇതിനായുള്ള ചെലവുകൾ ഹർജിക്കാരൻ വഹിക്കണം. മൃതദേഹം നാട്ടിലെത്തിച്ച് ഹർജിക്കാരൻ ഏറ്റുവാങ്ങി നാല് ദിവസത്തിനകം മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തണം. കൊല്ലം ശാസ്താംകോട്ട സെന്റ് ആൻഡ്രൂസ് പള്ളി അധികൃതരുടെ സമ്മതത്തോടെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.

എതിർകക്ഷികൾക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാമെങ്കിലും യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കാൻ പാടില്ല. സംസ്കാരം സുഗമമായി പൂർത്തിയാകുന്നത് വരെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ശാസ്താംകോട്ട, തെക്കുംഭാഗം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒമാർക്ക് കോടതി നിർദ്ദേശം നൽകി. മൃതദേഹം എത്തുന്നതു മുതൽ സംസ്കാരം കഴിയുന്നതുവരെ കേടുപാടുകൾ കൂടാതെ സൂക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർക്കും കോടതി ഉത്തരവ് കൈമാറിയിട്ടുണ്ട്.

Emphasizing that every deceased individual is entitled to a dignified and lawful burial regardless of wealth or status, the Kerala High Court has intervened to facilitate the final rites of a 71-year-old Indian citizen who passed away in the UAE in 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും'; എസ്‌ഐടി റിപ്പോര്‍ട്ട്

വൈദ്യുതി ബില്ലിൽ സംശയമുണ്ടോ?, സ്വയം പരിശോധിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

"സീനി'ലെ എൻ കാരക്ടർ മോശമായവൻ കെടയാത്, പാവമാണ്'; നസ്‌ലിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് സൂര്യയും ജ്യോതികയും

അരനൂറ്റാണ്ടിന്റെ സൗഹൃദത്തിന് ടൗൺഷിപ്പിൽ പുതിയ വിലാസം: ദുരന്തം അകറ്റിയ രാധയും നബീസയും വീണ്ടും ഒന്നിക്കുന്നു

പാചകവാതക വില, കോളിങ് നെയിം പ്രസന്റേഷന്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്...; അറിയാം ഇന്നുമുതലുള്ള മാറ്റങ്ങള്‍