റാപ്പര്‍ വേടൻ Rapper Vedan ഇൻസ്റ്റ​ഗ്രാം
Kerala

'തിങ്കളാഴ്ച വരെ അറസ്റ്റ് വേണ്ട'; ബലാത്സംഗക്കേസില്‍ വേടന് ആശ്വാസം, രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിലുള്ള സമയം എന്ന നിലയിലാണ് അറസ്റ്റ് തടഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് ആശ്വാസം. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിലുള്ള സമയം എന്ന നിലയിലാണ് വീണ്ടും കേസ് പരിഗണിക്കും വരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുത് എന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെയും ഇന്നുമായി നടന്ന വാദത്തില്‍ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, പിന്നീട് മറ്റ് ബന്ധങ്ങള്‍ക്ക് താന്‍ തടസമാകും എന്ന് ചൂണ്ടിക്കാട്ടി ഒഴിവാക്കി എന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്നത് ക്രിമിനല്‍ കുറ്റകൃത്യത്തെ ആകര്‍ഷിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ നിലപാട്. വേടന് എതിരെ സമാനമായ മറ്റ് കേസുകളില്‍ ഉണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റ് പരാതികളുടെ മെറിറ്റിലേക്ക് പോകേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. അതേസമയം, വേടന് ജാമ്യം നല്‍കുന്നതിനെ എതിർക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചത്.

യുവതിയുടെ മാനസിക സമ്മര്‍ദത്തിന് കാരണം താനല്ലെന്ന വാദമായിരുന്നു വേടന്‍ കോടതിയില്‍ ഉന്നയിച്ചത്. പരാതിക്കാരി 2021 ല്‍ തന്നെ മാനസിക സമ്മര്‍ദത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് കോടതിയില്‍ അറിയിച്ച വേടന്‍ പരാതിക്കാരിയുടെ വാട്‌സ്ആപ് ചാറ്റുകളും ഹാജരാക്കി.

Kerala High Court Extends Rapper Vedan's Interim Protection From Arrest In Alleged Rape Case Till monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി