ഹൈക്കോടതി( Kerala High Court ) ഫയൽ
Kerala

കേരള സര്‍വകലാശാലയില്‍ 'എലി പൂച്ച കളി'; അധികാരത്തര്‍ക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി

തന്റെ സസ്പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്നും രജിസ്ട്രാറുടെ ചുമതല നിര്‍വഹണം വൈസ് ചാന്‍സലര്‍ തടസപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി ഡോ. കെ എസ് അനില്‍ കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കേരള സര്‍വകലാശാലയില്‍ എലി പൂച്ച കളിയാണ് നടക്കുന്നതെന്ന് കേരള ഹൈക്കോടതി നീരീക്ഷിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലറും രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച കേസിലാണ് ഹൈക്കോതിയുടെ വാക്കാലുള്ള പരാമര്‍ശം.

'എല്ലാ ദിവസവും നമ്മള്‍ ടിവിയില്‍ കാണാറുണ്ട് - ഒരു പൂച്ചയും എലിയും കളി നടക്കുന്നത്.'എന്നായിരുന്നു ജ. ടി ആര്‍ രവിയുടെ പരാമര്‍ശം. തന്റെ സസ്പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്നും രജിസ്ട്രാറുടെ ചുമതല നിര്‍വഹണം വൈസ് ചാന്‍സലര്‍ തടസപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി ഡോ. കെ എസ് അനില്‍ കുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഔദ്യോഗികമായി സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടും, സസ്‌പെന്‍ഷന്‍ തുടരുകയാണ്. തന്നെ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതില്‍ വിലക്കിക്കൊണ്ട് വൈസ് ചാന്‍സലര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കണമെന്നും ഡോ. കെ എസ് അനില്‍ കുമാര്‍ റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സര്‍വകലാശാലയും വിശദീകരണം നല്‍കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ തിങ്കളാഴ്ച മറുപടി അറിയിക്കണം എന്നും കോടതി അറിയിച്ചു.

അതിനിടെ അധികാരത്തര്‍ക്കത്തില്‍ നിലപാട് കടുപ്പിക്കുകയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. സസ്പെന്‍ഷനിലായ രജിസ്ട്രാര്‍ ഡോ കെ എസ്.അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ പൊലീസിനെ സമീപിക്കുമെന്നാണ് വിസിയുടെ നിലപാട്. രജിസ്ട്രാര്‍ സസ്പെന്‍ഷന്‍ അംഗീകരിക്കണമെന്ന വിസിയുടെ നിലപാടാണ് രാജ്ഭവനും സ്വീകരിച്ചിരിക്കുന്നത്.

The Kerala High Court remarked that a "cat and mouse game" is unfolding at Kerala University, referring to the ongoing tussle between the Vice-Chancellor and the Registrar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT