ഹൈക്കോടതി, ഫയല്‍ ചിത്രം 
Kerala

'പ്രശ്‌നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടത്?'; പെണ്‍കുട്ടികള്‍ക്കു സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരെ ഹൈക്കോടതി

നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. നിയന്ത്രണങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം.

രാത്രി ഒന്‍പതരയ്ക്കു ശേഷം പെണ്‍കുട്ടികള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെയാണ് കോടതി ചോദ്യം ചെയ്തത്. 9.30ന് ശേഷം പെണ്‍കുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ? പ്രശ്‌നക്കാരായ ആണുങ്ങളെ പൂട്ടിയിടുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാവുമെന്ന് കോടതി ചോദിച്ചു.

പ്രായപൂര്‍ത്തിയായ പൗരന്മാരല്ലേ? 

പ്രായപൂര്‍ത്തിയായ പൗരന്‍മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് പോകാന്‍ അനുവദിച്ചുകൂടെയെന്ന്, മെഡിക്കല്‍ കോളജ് വിഷയത്തിലെ ഹര്‍ജി പരിഗണിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ജീവന് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്ന് കോടതി ചോദിച്ചു. 

മെഡിക്കല്‍ കോളജിലെ ലൈബ്രറി പതിനൊന്നരവരെ പ്രവര്‍ത്തിക്കാറുണ്ട്. അങ്ങനെയെങ്കില്‍ ലൈബ്രറി അതുവരെ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ നിലപാട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സമയനിയന്ത്രണം ഇല്ല. തുടര്‍ന്ന് വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തന്നെ കാര്യങ്ങള്‍ നടക്കണമെന്നാണ് വനിതകമ്മീഷന്റെ നിര്‍ദേശം. തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

SCROLL FOR NEXT