kerala highcourt ഫയൽ
Kerala

'ജനാധിപത്യത്തിന് സ്വതന്ത്ര അഭിപ്രായം അനിവാര്യം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; കേസ് റദ്ദാക്കി ഹൈക്കോടതി

സാമൂഹ്യ ജിവിതം നിലനിര്‍ത്തുന്നതിന് പൗരന്‍മാരുടെ കൂട്ടായ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടായിരിക്കണം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്ത ആള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. ജനാധിപത്യത്തിന് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി ജി അരുണിന്റേതാണ് വിധി.

സാമൂഹ്യ ജിവിതം നിലനിര്‍ത്തുന്നതിന് പൗരന്‍മാരുടെ കൂട്ടായ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു.

പ്രളയബാധിതര്‍ക്ക് നേരിട്ടുള്ള സഹായം അഭികാമ്യമാണെന്നും ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയുള്ള സംഭാവനകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് 2019 ഓഗസ്റ്റില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്വമേധയാ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ഐപിസി സെക്ഷന്‍ 505(1)(ബി), കേരള പൊലീസ് ആക്ടിലെ 118(ബി), 118(സി), 120(ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മേല്‍ കുറ്റം ചുമത്തിയത്.

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഓരോ പൗരനും അവകാശമുണ്ടെന്നും അത്തരം വിമര്‍ശനങ്ങള്‍ വിചാരണയ്ക്ക് കാരണമാകില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജിക്കാരന് മേല്‍ കുറ്റം ചുമത്തുന്നത് കോടതി നടപടിക്രമങ്ങളുടെ ദുരുപയോഗത്തിന് തുല്യമാണെന്നും അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജിക്കാരന്റെ അഭിപ്രായം ഒരു വിഭാഗത്തിന് മാത്രം സ്വീകാര്യമല്ലെന്ന കാരണത്താല്‍ മാത്രം ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

'Free Flow Of Opinions Essential To Democracy': Kerala High Court Quashes Criminal Case Against Man Over Facebook Comment Against CMDRF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് പോള്‍

എന്‍ വാസു ജയിലിലേക്ക്; 24 വരെ റിമാന്‍ഡ് ചെയ്തു

'എയ്റ്റ് പായ്ക്ക് വരുത്താന്‍ ചെലവഴിച്ചത് അഞ്ച് കോടി രൂപ'; അവകാശ വാദവുമായി ചൈനക്കാരന്‍

രഞ്ജി ട്രോഫിയില്‍ കേരള - സൗരാഷ്ട്ര മത്സരം സമനിലയില്‍; ഒന്നാം ഇന്നിങ്‌സിന്റെ മികവില്‍ മൂന്ന് പോയിന്റ്

അജിത്തിന്റെയും രമ്യാകൃഷ്ണന്റെയും വീടിന് ബോംബ് ഭീഷണി; പരിശോധന

SCROLL FOR NEXT