Kerala High Court  
Kerala

'സുകൃതത്തിലെ മമ്മൂട്ടി കഥാപത്രം ഇന്നും പ്രസക്തം... മരുന്നിന് കൊള്ള വിലയെങ്കിൽ കേന്ദ്രത്തിന് ഇടപെടാം'

കാന്‍സര്‍ മരുന്ന് വിലയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നു ഹൈക്കോടതി. പേറ്റന്റ് നിയമത്തിലെ 100ാം വകുപ്പ് പ്രകാരം ഇത്തരം മരുന്നകള്‍ നേരിട്ടോ മറ്റ് ഏജന്‍സികള്‍ വഴിയോ നിര്‍മിച്ച് ലാഭേച്ഛയില്ലാതെ വില്‍ക്കാന്‍ സര്‍ക്കാരിന് കഴിയും. പേറ്റന്റ് പൊതുജനാരോഗ്യ സംരക്ഷണ അവകാശത്തിനു വിധേയമാണെന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ പറഞ്ഞു. സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള 'റിബോസിക്ലിബ്' മരുന്നിന്റെ അമിത വില ചോദ്യം ചെയ്തുള്ള ഹര്‍ജി കോടതി തീര്‍പ്പാക്കി.

തൃപ്പൂണിത്തുറ സ്വദേശിയായ റിട്ട. ബാങ്ക് ജീവനക്കാരി സരോജമാണ് അര്‍ബുദബാധയെ തുടര്‍ന്നു ഈ വിഷയം 2022ല്‍ കോടതിയിലെത്തിച്ചത്. അന്ന് 21 ദിവസത്തെ മരുന്നിന് 58,140 രൂപയായിരുന്നു ചെലവ്. കേസ് നടക്കുന്നതിനിടെ ഇവര്‍ മരിച്ചെങ്കിലും കോടതി സ്വമേധയാ നടപടി തുടര്‍ന്നു. ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനും മറ്റു ചില രോഗികളും കക്ഷി ചേര്‍ന്നു.

അമിത വില കാരണം അവശ്യ മരുന്നുകള്‍ കിട്ടാത്തവരുടെ ഡാറ്റ ശേഖരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പേറ്റന്റ് നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. 2024ല്‍ രാജ്യത്ത് 80,000 പേര്‍ സ്താനാര്‍ബുദം ബാധിച്ച് മരിച്ചെന്നു അമിക്കസ് ക്യൂറി അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ അറിയിച്ചു. ചികിത്സാച്ചെലവിന്റെ 36 ശതമാനവും മരുന്നിന്റേതാണ്. 40 ശതമാനം പേരും കടം വാങ്ങിയാണു ചികിത്സിക്കുന്നതെന്നും പറഞ്ഞു.

റിബോക്‌സിനു പകരം പേറ്റന്റ് കാലാവധി കഴിഞ്ഞ 'പാല്‍ബോസിക്ലിബ്' ഉപയോഗിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. ഗവേഷണത്തിനും മറ്റുമായി കോടികള്‍ ചെലവുണ്ടെന്നും രോഗികള്‍ക്ക് മരുന്നുകള്‍ ഉപയോഗിക്കാനാകുമെന്നുമായിരുന്നു മരുന്നു കമ്പനി വാദം.

'സുകൃതം' സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ആത്മഗതം കാന്‍സര്‍ രോഗികളുടെ ദുരവസ്ഥയുടെ നേര്‍ചിത്രമാണെന്നു കോടതി വിധിയില്‍ രേഖപ്പെടുത്തി. ചികിത്സ ചെയ്തു കടത്തില്‍ മുങ്ങുന്നതിനെക്കുറിച്ചാണ് ആത്മഗതം. സിനിമ ഇറങ്ങി 3 പതിറ്റാണ്ട് പിന്നിട്ടിട്ടും അവസ്ഥയ്ക്കു മാറ്റമില്ലെന്നും കോടതി പറഞ്ഞു.

'Patent Rights Subject to Public Health': Kerala High Court Directs Centre to Intervene Against Exorbitant Life-Saving Drug Prices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

'മദ്യപിച്ചിട്ടുണ്ടോ?, അശ്വന്ത് കോക്കിന്റെ മറുപടി 'ദിസ് ഈസ് കേരളാ പൊലീസ്'...; മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജാമ്യം - Video

'മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും കാണും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

ഉന്നം പിഴയ്ക്കാതെ ഷൂട്ടര്‍മാര്‍! ഇന്ത്യക്ക് മറ്റൊരു 'വെള്ളി' കൂടി