4 വയസുകാരൻ ട്രെയിൻ മാറി കയറി; ഒടുവിൽ...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം
lost child rescued
പ്രതീകാത്മകം, lost child rescuedAI
Updated on: 
1 min read

കോഴിക്കോട്: തലശ്ശേരിയിലേക്കു പോകാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കവേ അറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ നാല് വയസുകാരന് ടിടിഇ രക്ഷകനായി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. പാനൂർ സ്വദേശികളുടെ മകനാണ് ട്രെയിൻ മാറിക്കയറിയത്.

കോഴിക്കോട് പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിൽക്കുന്നതിനിടെ ഐസ്‍ക്രീമിന്റെ കവർ കളയാൻ രക്ഷിതാവ് പോയ സമയത്താണ് പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ജനശതാബ്ദി എക്സ്പ്രസിൽ കുട്ടി കയറിയത്. പിന്നാലെ ട്രെയിൻ പ്ലാറ്റ്ഫോം വിടുകയും ചെയ്തു. പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും പ്ലാറ്റ്ഫോമിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടില്ല.

lost child rescued
നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

ജനശതാബ്ദി എക്സ്പ്രസിൽ ഡി 8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ചു നിൽക്കുന്നതു കണ്ട ടിടിഇ എൻഎ പ്രതീഷ് വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു. കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കൺട്രോൾ റൂം വഴി പ്രതീഷ് കുമാറിനെ അറിയിക്കുകയും ചെയ്തു.

കുട്ടിയെ ടിടിഇയ്ക്ക് കിട്ടിയ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ് ചെയ്തു. ട്രെയിൻ തിരൂരിൽ നിർത്തിയപ്പോൾ കുട്ടിയെ ടിടിഇ തിരൂർ ആർപിഎഫിനെ ഏൽപ്പിച്ചു. വൈകാതെ മാതാപിതാക്കൾ മറ്റൊരു ട്രെയിനിൽ തിരൂരിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.

lost child rescued
'നന്ദി മോദി'... സൗദി തടവിൽ നിന്നു മൂന്ന് പേർക്ക് മോചനം; കേന്ദ്രത്തിന് കത്തയച്ച് മെത്രാപ്പൊലീത്ത
lost child rescued
'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
Summary

A lost child boarded the wrong train at Kozhikode station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com