നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്

ചെന്നൈ എഗ്‌മൂർ– മംഗളൂരു എക്സ്പ്രസിനും ഇന്ന് മുതൽ അധിക കോച്ച്
navaratri special train announced
navaratri special train announcedഫയൽ
Updated on: 
1 min read

പാലക്കാട്: നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവേ. മാവേലി, മലബാർ ട്രെയിനുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ചെന്നൈ എഗ്‌മൂർ– മംഗളൂരു എക്സ്പ്രസിന് ഇരു ഭാ​ഗത്തേക്കും (16159– 16160) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ഇതോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി. ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഇന്ന് മുതലും മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഒക്ടോബർ ഒന്ന് മുതലും അധിക കോച്ച് ഉണ്ടാകും.

തിരുവനന്തപുരം സെൻട്രൽ– മംഗളൂരു മാവേലി എക്സ്പ്രസിന് ഇരു ഭാ​ഗത്തേക്കും (16603– 16604) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ആകെ സ്ലീപ്പർ കോച്ചുകൾ 10. മംഗളൂരുവിൽ‌ നിന്നു നാളെ പുറപ്പെടുന്ന ട്രെയിനിലും പിറ്റേന്നു മുതൽ തിരിച്ചുള്ള ട്രെയിനിലും അധിക കോച്ച് ഉണ്ടാകും.

തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിൽ ഇരു ഭാ​ഗത്തേക്കും (16630– 16629) ഓരോ സ്ലീപ്പർ കോച്ച് അധികം ഏർപ്പെടുത്തി. ആകെ സ്ലീപ്പർ‌ കോച്ച് 10 ആയി.

navaratri special train announced
'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

സ്പെഷൽ ട്രെയിൻ

ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ (01463) 15 മുതൽ നവംബർ 19 വരെ എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 4ന് പുറപ്പെടും. ഇത് വെള്ളിയാഴ്ച രാത്രി 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകൾ- കാസർകോട് (10.30), കണ്ണൂർ (11.47), കോഴിക്കോട് (01.12), തിരൂർ (2.25), ഷൊർണൂർ (3.00).

തിരുവനന്തപുരം നോർത്ത്– ലോകമാന്യതിലക് സ്പെഷൽ എക്സ്പ്രസ് (01464) 17 മുതൽ നവംബർ 21 വരെ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.15ന് പുറപ്പെടും. ഈ ട്രെയിൻ ലോകമാന്യതിലക് സ്റ്റേഷനിൽ ഞായർ രാത്രി 11.55ന് എത്തും. പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകൾ- ഷൊർണൂർ (ശനി രാത്രി 9.05), തിരൂർ (9.54), കോഴിക്കോട് (10.37), കണ്ണൂർ (ഞായർ പുലർച്ചെ 12.47), കാസർകോട് (02.08).

navaratri special train announced
'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍
navaratri special train announced
'എത്രയും വേഗം മരുന്നുകള്‍ സംഭരിക്കണം, ഇല്ലെങ്കില്‍ പ്രശ്‌നമാകും'; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്
Summary

Additional sleeper coaches have been sanctioned for the Mangaluru-Chennai, Maveli, and Malabar Express trains to accommodate more passengers. Furthermore, a special train service between Lokmanya Tilak and Thiruvananthapuram has been approved to manage the Navaratri rush

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com