പ്രതീകാത്മക ചിത്രം 
Kerala

സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശുപാര്‍ശ; കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധനനിരോധന നിയമത്തില്‍നിന്ന് ഒഴിവാക്കണമെന്ന ശുപാര്‍ശ കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം നല്‍കുന്നത് കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ ഇല്ലാതാക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്.

സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും എന്നാല്‍ ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെടുന്നവര്‍ക്ക് തടവുശിക്ഷ അടക്കം നല്‍കാനും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

സ്ത്രീധനം നല്‍കുന്നത് കുറ്റമായി കണക്കാക്കുന്ന സ്ത്രീധനനിരോധന നിയമത്തിലെ വകുപ്പ് മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനിയായ ടെല്‍മി ജോളി നല്‍കിയ ഹര്‍ജിയിലാണ് നടപടി. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 11നകം ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സ്ത്രീധനം നല്‍കുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാല്‍ സ്ത്രീധനനിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്നാണ് ഹര്‍ജിക്കാരിയുടെ വാദം.

Kerala Law Commission recommends removing `giving dowry` as an offense from the Dowry Prohibition Act. Central govt yet to respond.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനം തീഗോളമായി, ലാന്‍ഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങി; പവാറിന്റെ വിയോഗത്തില്‍ ഞെട്ടല്‍- വിഡിയോ

'ഒരുൾവിളി പോലും എനിക്കുണ്ടായിട്ടില്ല, ഇതുപോലെയുള്ള സ്വപ്നം സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു'; സന്തോഷം പങ്കുവച്ച് സാമന്ത

ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയാൻ വിജയ് ദേവരകൊണ്ട, ഒപ്പം രശ്മികയും; 'രണബാലി' ടൈറ്റിൽ ഗ്ലിംപ്‌സ്

'വിസ്മയിപ്പിക്കുന്ന യാത്രാനുഭവം'; അത്‌ലറ്റിക്‌സിലെ ലോക വിസ്മയം ബെന്‍ജോണ്‍സണ്‍ വാട്ടര്‍ മെട്രോയില്‍

സുനിത വില്യംസിന് കയറാവുന്ന മിശ്കാല്‍ പള്ളിയില്‍ നാട്ടിലെ സ്ത്രീകള്‍ക്കും കയറിക്കൂടേ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

SCROLL FOR NEXT