മരുന്നുകള്‍ 
Kerala

'എത്രയും വേഗം മരുന്നുകള്‍ സംഭരിക്കണം, ഇല്ലെങ്കില്‍ പ്രശ്‌നമാകും'; ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമം രൂക്ഷമെന്ന് പറയുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം പുറത്ത്. ആശുപത്രി സൂപ്രണ്ടുമാര്‍ എത്രയും വേഗം മരുന്നുകള്‍ സംഭരിക്കണമെന്നും ഇല്ലെങ്കില്‍ പ്രശ്‌നമാകുമെന്നും ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

ഡിഎംഒമാരുടെയും ഡിപിഎംമാരുടെയും ഗ്രൂപ്പിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.വി.മീനാക്ഷിയുടെ നിര്‍ദേശം വന്നത്. എച്ച്എംസി ഫണ്ടില്‍ പണമുണ്ടെങ്കില്‍ അങ്ങനെ വാങ്ങാനാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുത്. മരുന്ന് ക്ഷാമം പുറത്തറിയാതിരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.

മരുന്നുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ സൂപ്രണ്ടുമാര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഡിഎംഒമാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏത് മരുന്നുകള്‍ ലഭ്യമാണ്, ഏതൊക്കെ മരുന്നുകള്‍ ലഭ്യമല്ല, ഏതൊക്കെ മരുന്നുകളാണ് ലോക്കല്‍ പര്‍ച്ചേസിലൂടെ വാങ്ങുന്നത് തുടങ്ങിയ വിവരങ്ങള്‍ പുറത്തുനല്‍കരുതെന്നും ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

kerala medicine shortage health director audio message

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

'രാഹുല്‍ ഗാന്ധി ഫ്രോഡ് തന്നെ; കോണ്‍ഗ്രസ് കുടുംബ ദൈവത്തെ ആരാധിക്കേണ്ട ഗതികേടില്‍'

'തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തല്‍ മാത്രമല്ല, തിരുത്തലില്‍ പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ട്'

ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്‌ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു