റോജിയും ഭാര്യ ലിപ്‌സിയും 
Kerala

'എന്നെ ക്ഷണിക്കാത്തത് ആരോടും പറഞ്ഞിട്ടില്ല'; റോജിക്ക് വിവാഹ ആശംസകളുമായി ഷാഫി പറമ്പില്‍

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്കമാലി എംഎല്‍എയും എഐസിസി സെക്രട്ടറിയുമായി റോജി എം ജോണ്‍  വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിനി ലിപ്സിയാണ് വധു. അങ്കമാലി ബസിലിക്ക പള്ളിയില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30നായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അതിനിടെ, വിവാഹത്തിന് തന്നെ ക്ഷണിക്കാത്തത് ആരോടും പറഞ്ഞിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. റോജിക്കും റോജിയുടെ ലിപ്‌സിക്കും സ്‌നേഹാശംസകള്‍ കുറിപ്പില്‍ പറയുന്നു.

ഷാഫി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

വിവാഹത്തിന്റെ ചെലവ് ചുരുക്കി പ്രസ്തുത തുക അങ്കമാലിയിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാന്‍ ഉപയോഗിക്കുമെന്ന് റോജി എം ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉമാ തോമസ് എംഎല്‍എ അടക്കമുള്ളവര്‍ ഇരുവര്‍ക്കും വിവാഹ ആശംസകള്‍ അറിയിച്ചു. ഉമാ തോമസ് എംഎല്‍എ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

Kerala MLA Roji M John gets married in intimate ceremony

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT