പ്രതീകാത്മക ചിത്രം 
Kerala

വാട്‌സ്ആപ്പ് വീഡിയോ കോളുകളില്‍ ജാഗ്രത, വഞ്ചിതരാകാതിരിക്കുക!; മുന്നറിയിപ്പുമായി കേരള പൊലീസ്- വീഡിയോ

വാട്‌സ്ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കോള്‍ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാട്‌സ്ആപ്പ് , മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കോള്‍ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്‌തെടുത്തതിനുശേഷം മുഖം കൂടി ഉള്‍പ്പെടുത്തി നഗ്‌ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചുനല്‍കാറുണ്ട്. ഒരിക്കലും ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള വാട്‌സ്ആപ്പ് കോളുകള്‍ പരമാവധി ഒഴിവാക്കുക. ഇത്തരം നമ്പറുകള്‍ ബ്ലോക്ക് ചെയ്യുക.  സ്വയം വഞ്ചിതരാകാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 

കുറിപ്പ്: 

വാട്‌സ്ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കോള്‍ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്‌തെടുത്തതിനുശേഷം നിങ്ങളുടെ മുഖം കൂടി ഉള്‍പ്പെടുത്തി നഗ്‌ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചുനല്‍കാറുണ്ട്.
ഒരിക്കലും ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങാതിരിക്കുക.  അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള വാട്ട്‌സാപ്പ് കാളുകള്‍ പരമാവധി ഒഴിവാക്കുക. ഇത്തരം നമ്പറുകള്‍ ബ്ലോക്ക് ചെയ്യുക.  സ്വയം വഞ്ചിതരാകാതിരിക്കാന്‍ നമുക്ക് പരമാവധി ജാഗ്രത പുലര്‍ത്താം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Bypoll results LIVE | തമിഴ്നാട്ടിൽ ടിവികെ മുന്നേറ്റം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം

'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്