തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ദുരിതം നേരിട്ട കേരളത്തിന് ആശ്വാസമായി മഴ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ല. പലയിടത്തും തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഇന്ന് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം ഇല്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് മൂന്ന് നദികളില്‍ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട : മണിമല (തോണ്ട്ര - വള്ളംകുളം സ്റ്റേഷന്‍) - ജലനിരപ്പ് താഴുന്നു
മഞ്ഞ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)- ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി GD സ്റ്റേഷന്‍) - ജലനിരപ്പ് താഴുന്നു
തൃശൂര്‍ : കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍) - ജലനിരപ്പ് താഴുന്നു
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
kerala rain alert today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates