kerala rain alert today 
Kerala

സീസണിലെ ആദ്യ ന്യൂനമര്‍ദത്തിന് സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴ; മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അറബിക്കടലില്‍ ചക്രവാതച്ചുഴി തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ മെയ് പതിനൊന്നോടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അറബിക്കടലില്‍ ചക്രവാതച്ചുഴി തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ബുധാനാഴ്ച എറണാകുളം , തൃശൂര്‍, മലപ്പുറം , കോഴിക്കോട് ,വയനാട് , കണ്ണൂര്‍ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

kerala rain alert today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം; 'ഞങ്ങള്‍ക്കായി ബോര്‍ഡുകളും പ്രകടനങ്ങളും വേണ്ട; നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കരുത്'

കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ; കോഴിക്കോട് വൻ ലഹരിവേട്ട, 3 യുവാക്കൾ പിടിയിൽ

തമിഴ്‌നാട്ടില്‍ അധികാരം പിടിച്ചു; ടിവികെ കേരളത്തിലേക്കും; ഐടി പ്രഫഷനലുകളും ബിരുദധാരികളും അടങ്ങുന്ന കൂട്ടായ്മ

ഒറ്റപ്പേരിനായി കേരളം കട്ട വെയിറ്റിങ്!; തെരുവിലറങ്ങരുതെന്ന് നേതാക്കള്‍; വിജയ് നാളെ അധികാരമേല്‍ക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT