kerala rain alert today file
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ (വെള്ളിയാഴ്ച) കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. ഞായറാഴ്ച വരെ തീവ്രവും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala rain alert today, heavy rain in three districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

'കുറ്റകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല'; ന്യൂസ് ക്ലിക്കിനും സ്ഥാപകനും എതിരായ ഇഡി കേസ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

അമേരിക്ക- ഇറാന്‍ യുദ്ധം; കുതിച്ചുയര്‍ന്ന് എണ്ണവില, 95 ഡോളറിലേക്ക്, ഇന്ധനവില കൂടുമോ?

മന്ത്രി അഴിമതിക്കാരനെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിടേണ്ടിവരും: മുൻ ഡിജിപി എ ഹേമചന്ദ്രൻ

സ്‌പെയിനിന് പുട്ടുപൊടി, അര്‍ജന്റീനയ്ക്ക് പായസം മിക്‌സ്..., ഓരോ ഗോള്‍ വീഴുമ്പോഴും ഓഫര്‍; സോക്കര്‍ ഇലവനുമായി സപ്ലൈകോ

SCROLL FOR NEXT