kerala rain alert today കാലാവസ്ഥ വകുപ്പ് പങ്കുവെച്ച ചിത്രം
Kerala

കാലവര്‍ഷം അവസാന ലാപ്പിലേക്ക്, നവരാത്രി കഴിഞ്ഞാല്‍ ദുര്‍ബലമായേക്കും; മറ്റന്നാള്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത

നവരാത്രി കഴിയുന്നത്തോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവരാത്രി കഴിയുന്നത്തോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യത. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്മാറി തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം പൂര്‍ണമായി ദുര്‍ബലമാകുന്നതോടെ, പിന്നീടുള്ള ദിവസങ്ങളില്‍ തുലാവര്‍ഷം കേരളത്തില്‍ എത്തുന്നതാണ് പതിവ്. നിലവില്‍ കാലവര്‍ഷം അവസാന ലാപ്പിലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം സൗരാഷ്ട്ര വഴി ബുധനാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഒമാന്‍ ഭാഗത്തേക്ക് നീങ്ങിയേക്കും.തെക്കന്‍ ചൈനക്കടലിലെ ചുഴലിക്കാറ്റ്, ചക്രവാത ചുഴിയായി ദുര്‍ബലമായി നാളെയോടെ ആന്‍ഡമാന്‍ കടലില്‍ എത്തി ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രണ്ടു ന്യൂനമര്‍ദ്ദവും ( അറബികടല്‍ & ബംഗാള്‍ ഉള്‍ക്കടല്‍ ) കേരളത്തെ പൊതുവെ ബാധിക്കില്ല. ഇതിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ചെറിയ രീതിയില്‍ മഴ ലഭിച്ചേക്കും. ഇന്നും ഇടവേളകളോട് മഴ/ വെയില്‍ എല്ലാ ജില്ലകളിലും ലഭിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊതുവെ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

kerala rain alert today; Monsoon enters its final lap, may weaken after Navratri; Low pressure likely the day after tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

രൂപയുടെ മൂല്യം ഇടിഞ്ഞു, യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ പണമയക്കലിൽ 20 ശതമാനം വരെ വർദ്ധനവ്

വഴിയോരത്ത് കെട്ടുകണക്കിന് പിഎസ്‌സി ചോദ്യ പേപ്പറുകള്‍-വിഡിയോ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT