kerala rain alert പ്രതീകാത്മക ചിത്രം
Kerala

ന്യൂനമര്‍ദ്ദം ദുര്‍ബലമായി; ദുരിതപ്പെയ്ത്തില്‍ നിന്ന് കേരളത്തിന് ആശ്വാസം, ഈ ദിവസങ്ങളില്‍ കാര്യമായ മഴ ഉണ്ടാവില്ല

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തെ ദുരിതത്തിലാക്കി പെയ്ത കനത്തമഴയ്ക്ക് ശമനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തെ ദുരിതത്തിലാക്കി പെയ്ത കനത്തമഴയ്ക്ക് ശമനം. ഇന്ന് സംസ്ഥാനത്ത് തെളിഞ്ഞ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. രാജസ്ഥാന് മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതും അറബിക്കടലില്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതുമാണ് മഴ കുറയാന്‍ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എങ്കിലും വരുംദിവസങ്ങളിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്നുമുതല്‍ ബുധനാഴ്ച വരെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ചു ഇനിയുള്ള ദിവസങ്ങളില്‍ പൊതുവെ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. നിലവിലെ സൂചന അനുസരിച്ചു അടുത്ത ആഴ്ച മുതലാണ് മഴ വീണ്ടും സജീവമാകാന്‍ സാധ്യതയുള്ളുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (28/07/2025 & 29/07/2025) കര്‍ണാടക തീരത്ത് ഇന്ന് (28/07/2025) മുതല്‍ 30/07/2025 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Weather News: Kerala rain alert today, no strong rain in coming days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT