kerala rain alert today സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പങ്കുവെച്ച ചിത്രം
Kerala

വരുന്നു വീണ്ടും ചുഴലിക്കാറ്റ്, തിങ്കളാഴ്ച രൂപപ്പെടുമെന്ന് മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിലും സമീപ വടക്കന്‍ ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴിയും തുടരുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും അതിനുശേഷം വടക്ക് - വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി തിങ്കളാഴ്ച വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala rain alert today, rain upto tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

Today's Rashi Phalam November 14| ഉപരിപഠനം, വിദേശ വിദ്യാഭ്യാസം നോക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കും, വിവാഹത്തിൽ തീരുമാനം

കൊച്ചിയില്‍ എല്‍എസ്ഡി സ്റ്റാംപുമായി ഗായകന്‍ പിടിയില്‍

വയനാട് ടൗണ്‍ഷിപ്പില്‍ വീടുകള്‍ 410ല്‍ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയുമായി ഗുണഭോക്താക്കള്‍

'പിടി ഉഷ സ്പ്രിന്റ് റാണി അല്ലേ, ഐസ് ഹോക്കിയുമായി എന്ത് ബന്ധം!'