Today's Rashi Phalam November 14| ഉപരിപഠനം, വിദേശ വിദ്യാഭ്യാസം നോക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കും, വിവാഹത്തിൽ തീരുമാനം

ഇന്നത്തെ നക്ഷത്രഫലം – 14-11-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

തൊഴിൽരംഗത്ത് പ്രതീക്ഷിച്ചിരുന്ന അംഗീകാരം ലഭിക്കും. വിവാഹാലോചനകളിൽ അനുകൂലമായ തീരുമാനമുണ്ടാകും. സാമ്പത്തികമായി പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താൻ സാധിക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വസ്തു സംബന്ധമായ ഇടപാടുകളിൽ അനുകൂല പുരോഗതിയുണ്ടാകും. തൊഴിൽ തേടുന്നവർക്ക് മികച്ച അവസരം ലഭിക്കും. കുടുംബാംഗങ്ങളോടൊപ്പം യാത്രയ്ക്ക് പദ്ധതിയിടും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വിദേശത്തുനിന്ന് പ്രതീക്ഷിച്ചിരുന്ന അറിയിപ്പ് ലഭി ക്കും. ബിസിനസ് രംഗത്ത് പുതിയ പങ്കാളിത്തത്തിന് സാധ്യതയുണ്ട്. പ്രണയബന്ധത്തിലുള്ളവർക്ക് വിവാഹത്തിലേക്ക് കടക്കാൻ സാഹചര്യമുണ്ടാകും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ സാധ്യത തെളിയും. കുടുംബത്തിലെ സ്വത്ത് സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരമുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.

Daily Horoscope
ഛഠ് പൂജ: സൂര്യഭഗവാനെ ആരാധിക്കുന്ന പുണ്യോത്സവം; ഐശ്വര്യത്തിനായി വ്രതാനുഷ്ഠാനങ്ങള്‍

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

തൊഴിൽപരമായ പുതിയ ഉത്തരവാദിത്വങ്ങൾ ഏ റ്റെടുക്കേണ്ടിവരും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ അവസരമുണ്ടാകും. ദാമ്പത്യ ബന്ധത്തിലെ അഭിപ്രായവ്യത്യാസങ്ങൾ കുറയും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഉപരിപഠനത്തിനും വിദേശവിദ്യാഭ്യാസത്തിനും ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

പുതിയ വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാൻ അവസരമുണ്ടാകും. കുടുംബത്തിലെ വിവാഹ കാര്യങ്ങളിൽ തീരുമാനമെടുക്കും. കലാരംഗത്തും പൊതുപ്രവർത്തനങ്ങളിലും അംഗീകാരം ലഭിക്കും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ നിയമനവിവരം ലഭിക്കും. വാഹനമോ പുതിയ വീടോ സ്വന്തമാക്കാനുള്ള നടപടികൾക്ക് പുരോഗതിയുണ്ടാകും. ദാമ്പത്യജീവിതം ഊഷ്മളമാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങൾ രൂപപ്പെടും. ദൂരദേശത്തുള്ള ബന്ധുക്കളിൽനിന്ന് സന്തോഷകരമായ വിവരം ലഭിക്കും. തൊഴിൽപരമായ യാത്രകൾ ഗുണകരമാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഔദ്യോഗിക രംഗത്ത് സുപ്രധാന തീരുമാനങ്ങൾ അനുകൂലമാകും. പുതിയ നിക്ഷേപങ്ങൾ നടത്താൻ അവസരം ലഭിക്കും. മക്കളുടെ തൊഴിൽപരമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ബിസിനസ് രംഗത്ത് പ്രതീക്ഷിച്ച വളർച്ച കൈവരിക്കും. വിദേശയാത്രയ്ക്കുള്ള രേഖകൾ ശരിയാക്കാൻ സാധിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

തൊഴിൽപരമായ നേട്ടങ്ങൾക്കൊപ്പം സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം. യുവാക്കളുടെ വിവാഹാലോചനകളിൽ തീരുമാനം ഉണ്ടാകും. സുഹൃത്തുക്കളോട് കൂടെ ഉല്ലാസ യാത്ര ചെയ്യും.

Daily Horoscope
രാമായണത്തിലെ കോവിദാര വൃക്ഷം, അയോധ്യയുടെ പതാകയിലെ ചുവന്ന മന്ദാരം; സവിശേഷത എന്ത്?, കേരളത്തിൽ എവിടെയൊക്കെ കാണാം?
Summary

Daily Horoscope Today's Rashi Phalam November 14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER