kerala rain ഫയല്‍
Kerala

കനത്ത മഴ; നാളെ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശക്തമായ മഴ ( kerala rain )തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിലും മഴയിലും വിവധ ജില്ലകളില്‍ നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാം.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂരിന്റെ തീരദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. എടത്തുരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. നിരവധി വീടുകളില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുണ്ട്. തയ്യൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു.

കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരത്ത് കനത്ത മഴയില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. മഞ്ചേശ്വരം, കുഞ്ചത്തൂര്‍, ഉപ്പള ഗേറ്റ്, ബന്ദിയൂര്‍, മറ്റമ്പാടി, പാവൂര്‍ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വിവിധ പ്രദേശങ്ങളിലായി മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.കാസര്‍കോട് പട്‌ള ബൂഡില്‍ കാല്‍തെറ്റി തോട്ടില്‍ വീണ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോട്ടിക്കുളം സ്വദേശി സാദിഖ് ആണ് മരിച്ചത്. വൈപ്പിന്‍ മുനമ്പത്ത് ബോട്ടില്‍ നിന്ന് വീണ് യുവാവ് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി രാമകൃഷ്ണ വിശ്വാസാണ് മരിച്ചത്.കണ്ണൂര്‍ രാമന്തളി പാലേക്കാട് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. സുലൈമാന്‍, ഇബ്രാഹിം എന്നിവരുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഒരു വീടിന്റെ അടുക്കള പൂര്‍ണമായും തകര്‍ന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കൊല്ലാട് സ്വദേശികളായ വി ജെ ജോബി(36), അരുണ്‍ സാം(37) എന്നിവരാണ് മരിച്ചത്. കോട്ടയം കൊല്ലാട് പാറക്കടവിലാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ഒരാള്‍ രക്ഷപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT