തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞ വസ്തുക്കള്‍ നീക്കംചെയ്യുന്നു 
Kerala

ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം; തോട്ടപ്പള്ളി സ്പില്‍ വേയില്‍ രാത്രി 9മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല

കിഴക്കന്‍ വെള്ളത്തിന്റെ വരവിനെ തുടര്‍ന്ന് സ്പില്‍വെയിലെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്



ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വെയില്‍ ഗതാഗത നിയന്ത്രണം. രാത്രി 9മുതല്‍ പതിനൊന്നുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പാലത്തില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാലാണ് നിയന്ത്രം.

കിഴക്കന്‍ വെള്ളത്തിന്റെ വരവിനെ തുടര്‍ന്ന് സ്പില്‍വെയിലെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിരുന്നു. കുട്ടനാട്ടിലെ പള്ളാത്തുരുത്തി, പുളിങ്കുന്ന്, കൈനകരി, നെടുമുടി, കാവാലം, തുടങ്ങിയ മേഖലകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സ്പില്‍വെയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സ്പില്‍വെയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണന്റെ കുടുംബം

വർക് ഷോപ്പുകളുടെ പ്രവർത്തനത്തിന് പുതിയ നിർദേശവുമായി സൗദി അറേബ്യ

അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ട് പാകിസ്ഥാന്‍; ഇന്ത്യയെ 191 റണ്‍സിന് തകര്‍ത്തു

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

'ഭഭബ'യിലെ ധ്യാനിന്റെ പ്രസ് മീറ്റ് രംഗം; പൃഥ്വിരാജിനോടുള്ള പക വീട്ടലോ?; ബോധമുള്ളവര്‍ ഇങ്ങനെ ചെയ്യില്ലെന്ന് സോഷ്യല്‍ മീഡിയ

SCROLL FOR NEXT