വെള്ളക്കെട്ടില്‍ ബസിറക്കിയ സംഭവം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 04:38 PM  |  

Last Updated: 19th October 2021 04:38 PM  |   A+A-   |  

ksrtc_driver

ജയദീപ്, മുങ്ങിയ ബസ്‌


കോട്ടയം: പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കും. ജയദീപ് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിട്ടു. നേരത്തെ, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ഇയാളെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തിരുന്നു. 

യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ജയദീപിനെ സസ്‌പെന്റ് ചെയ്തത്. താന്‍ യാത്രക്കാരെ സുരക്ഷിത ഇടത്തിലേക്ക് മാറ്റാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ് ജയദീപും രംഗത്തുവന്നിരുന്നു. 

പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു ബസ് മുങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ യാത്രക്കാരെ രക്ഷപ്പെടുത്തുകയും ബസ് വലിച്ച് കരയ്‌ക്കെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് െ്രഡവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കെഎസ്ആര്‍ടി മാനേജിംഗ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്.