തൊഴില്‍ സമരങ്ങളില്‍ കേരളം ഗുജറാത്തിനേക്കാള്‍ പിന്നില്‍; രാജ്യത്ത് മൂന്നാം സ്ഥാനത്ത് പ്രതീകാത്മക ചിത്രം
Kerala

തൊഴില്‍ സമരങ്ങളില്‍ കേരളം ഗുജറാത്തിനേക്കാള്‍ പിന്നില്‍; രാജ്യത്ത് മൂന്നാം സ്ഥാനത്ത്

തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി സമരങ്ങള്‍ നടന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുനടന്ന തൊഴിലാളി സമരങ്ങളുടെ എണ്ണത്തില്‍ കേരളം മൂന്നാംസ്ഥാനത്ത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി സമരങ്ങള്‍ നടന്നത്.

രാജ്യത്താകമാനം നടന്ന1439 തൊഴില്‍ സമരങ്ങളില്‍ 415 എണ്ണം തമിഴ്‌നാട്ടിലായിരുന്നു(28.8%). രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 217 (15%) സമരങ്ങള്‍ നടന്നു. 178 സമരങ്ങളാണ് (12.3%) കേരളത്തില്‍ നടന്നത്. ഉത്തരാഖണ്ഡിലാണ് ഏറ്റവും കുറവ് സമരം നടന്നതെന്നും തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലുണ്ട്.

വ്യവസായമേഖലയിലെ തൊഴിലാളി സമരങ്ങളുടെ മാത്രം കണക്കാണിത്. സമരംമൂലം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം നഷ്ടപ്പെട്ടത് ബംഗാളിലാണ് (39.27%). തമിഴ്‌നാട് രണ്ടാമതും കേരളം അഞ്ചാമതുമാണ്. സമരങ്ങള്‍മൂലം ആകെ ഉല്‍പാദനത്തിന്റെ 1.68 ശതമാനം കേരളത്തിന് നഷ്ടമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

പ്രവാസികൾക്കായി കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍, ഗള്‍ഫിൽ നിയന്ത്രണങ്ങളോടെ ആഘോഷം

Today's Rashi Phalam March 20, 2026: ദാമ്പത്യ ജീവിതം ഊഷ്മളമാകും, ചെറിയ നേട്ടങ്ങൾ മനസ്സിൽ സന്തോഷം നിറക്കും

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

SCROLL FOR NEXT