മത്തി 
Kerala

നമ്മുടെ സ്വന്തം നെയ്ച്ചാള, കഴിഞ്ഞ വര്‍ഷം പിടിച്ചത് 1.49 ലക്ഷം ടണ്‍, കേരളത്തില്‍ ലഭ്യത കൂടി

കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യവും മത്തിയാണ്.

മനോജ് വിശ്വനാഥന്‍

കൊച്ചി: 2024-ല്‍ കേരളത്തില്‍ സമുദ്ര മത്സ്യലഭ്യതയില്‍ 4 ശതമാനം കുറവുണ്ടെയങ്കിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മത്തിയുടെ(നെയ്ച്ചാള) ലഭ്യതയില്‍ വര്‍ധനവുണ്ടായതായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക മത്സ്യലഭ്യത കണക്കുകള്‍. ദേശീയ തലത്തില്‍ മത്തിയുടെ ലഭ്യത കുറഞ്ഞെങ്കിലും കേരളത്തില്‍ മത്തിയുടെ ലഭ്യത 7.9 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യവും മത്തിയാണ്. 1.49 ലക്ഷം ടണ്‍ മത്തിയാണ് ലഭിച്ചത്. മത്തി കഴിഞ്ഞാല്‍, അയല (61,490 ടണ്‍), ചെമ്മീന്‍ (44,630 ടണ്‍), കൊഴുവ (44,440 ടണ്‍), കിളിമീന്‍ (33,890 ടണ്‍) എന്നിങ്ങനെയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.

മുന്‍ വര്‍ഷത്തെക്കാള്‍ ഇന്ത്യയിലാകെ മത്സ്യലഭ്യതയില്‍ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ചത് 34.7 ലക്ഷം ടണ്‍ മത്സ്യമാണ്. ഇതില്‍ കേരളത്തിന് ലഭിച്ചത് 6.10 ലക്ഷം ടണ്‍ മത്സ്യമാണ്. സമുദ്രമത്സ്യ ലഭ്യതയില്‍ രാജ്യത്ത് മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. 7.54 ലക്ഷണ്‍ ടണ്‍ മീന്‍ പിടിച്ച ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്‌നാടിനാണ് (6.79 ലക്ഷം ടണ്‍) രണ്ടാം സ്ഥാനം.

കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയില്‍ സംസ്ഥാനത്ത് അസാധാരണാംവിധം ഏറ്റക്കുറിച്ചുലുണ്ടായ വര്‍ഷമാണ് 2024. കഴിഞ്ഞ വര്‍ഷം ആദ്യമാസങ്ങളില്‍ മത്തിയുടെ ലഭ്യ വളരെ കുറവായിരുന്നു മത്തി. അതിനാല്‍ വില കിലോക്ക് 400 രൂപവരെ എത്തിയിരുന്നു. എന്നാല്‍ സെപ്തംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. ഇതോടെ വില കിലോക്ക് 20-30 വരെ കുറഞ്ഞതായി പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍ പി ജയശങ്കര്‍ പറഞ്ഞു.

2024 ലെ അവസാന മൂന്ന് മാസങ്ങളില്‍ മത്തി ലഭ്യതയില്‍ കുത്തനെ വര്‍ദ്ധനവുണ്ടായതായി പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായ യു ഗംഗ പറഞ്ഞു, എന്നാല്‍ മത്സ്യത്തിന്റെ വലിപ്പം കുറവായിരുന്നുവന്നും രുചി കുറവായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഈ കാലയളവില്‍ പിടിച്ചത് മത്തി കുഞ്ഞുങ്ങളായിരുന്നതിനാലാകാം ഇത്. രുചിയിലെ മാറ്റത്തിന് കാരണം പോഷകാഹാരക്കുറവായിരിക്കാമെന്നും ഗംഗ പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, 2024ല്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മത്സ്യ ലഭ്യത കുറഞ്ഞു. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ലഭ്യത വര്‍ധിച്ചയായും റപ്പോര്‍ട്ട് പറയുന്നു.

Kerala recorded a marginal 4% decline in marine fish landings in 2024

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

SCROLL FOR NEXT