കൈതപ്രം, ജയപ്രകാശ് കുളൂർ, വേണുജി kerala sangeetha nataka akademi awards 
Kerala

കൈതപ്രത്തിനും വേണുജിക്കും ജയപ്രകാശ് കുളൂരിനും ഫെലോഷിപ്പ്; കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2025 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന്‍ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോ​ദരൻ നമ്പൂതിരി, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. ‌

2025 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തിരഞ്ഞെടുത്തു. ജീവിതം കലാപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും പല കലാ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന കലാപ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വ്യക്തമാക്കി.

kerala sangeetha nataka akademi awards announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ

എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് 3 യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

ശക്തമായി തിരിച്ചുവന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്ക് നഷ്ടം

20 കാരന് മര്‍ദ്ദനമേറ്റതില്‍ ഇന്‍സ്‌പെക്ടര്‍ക്ക് വീഴ്ച; പെണ്‍കുട്ടിയുടെ വ്യാജ പീഡന ആരോപണത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്