സാവിത്രി അമ്മയും മകൻ ​രാജഗോപാലും kerala school kalolsavam 
Kerala

'കല കരുതലാണ്'; സാവിത്രി അമ്മ 'ഫുൾ ഹാപ്പി'; കലോത്സവ വേദിയിലെ സന്തോഷക്കാഴ്ച (വിഡിയോ)

പക്ഷാഘാതം വന്നു കിടപ്പിലായ അമ്മയെ കലോത്സവ കാഴ്ചകൾ കാണിക്കാൻ കൊണ്ടു വന്ന് മകൻ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രിയപ്പെട്ട അമ്മയുടെ മനം നിറച്ച് കലോത്സവ കാഴ്ചകൾ സമ്മാനിച്ച് മകൻ ചൂണ്ടൽ സ്വദേശി രാജഗോപാൽ. 16 വർഷം മുമ്പ് പക്ഷാഘാതം വന്നു കിടപ്പിലായ അമ്മ സാവിത്രിയെ ഇതിനോടകം 700 ൽ അധികം ഇടങ്ങളിൽ സന്തോഷത്തിനായി കൊണ്ടു പോയിട്ടുണ്ടെന്ന് രാജഗോപാൽ പറഞ്ഞു.

രാവിലെ കലോത്സവ വേദിയിൽ എത്തിയ അമ്മയെ മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, തിരുവാതിരക്കളിയും കാണിച്ചു. ഭക്ഷണവും മരുന്നും ഒക്കെ നൽകിയാണ് രാജഗോപാലൻ അമ്മയെ ഹാപ്പിയാക്കി കൊണ്ടു നടന്നത്.

കലോത്സവവേദിയിൽ എത്തിയ സാവിത്രി അമ്മ കുട്ടികളുമായി സംസാരിച്ചും വിശേഷങ്ങൾ ചോദിച്ചും ആഹ്ലാദം പങ്കിട്ടു.

കരുതലിന്റെ സന്ദേശം നൽകിക്കൊണ്ട് അമ്മയുടെ സന്തോഷവും ആഗ്രഹങ്ങളും നിറവേറ്റിയ മകനുമൊത്തുള്ള വിഡിയോ ഹൃദ്യമാണെന്നും ഈ കരുതൽ സമൂഹത്തിന് മാതൃകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വിഡ‍ിയോ പങ്കിട്ട് മകനെ അഭിനന്ദിച്ചു കൊണ്ട് ഫെയ്സ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്

കരുതലിന്റെ കലാ പൂരം.....

പ്രിയപ്പെട്ട അമ്മയുടെ മനം നിറച്ച് കലോത്സവകാഴ്ചകൾ സമ്മാനിച്ച് മകൻ.....

64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സാവിത്രി അമ്മയുമായി എത്തിയ മകൻ രാജഗോപാൽ......

ഹൃദ്യം.... മാതൃകാപരം.... അഭിനന്ദനീയം....

Son pleases his beloved mother at the kerala school kalolsavam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

KEAM 2026: വിദ്യാർഥികൾക്ക് ആശ്വാസം! മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള തീയതി നീട്ടി

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ, അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000ലധികം രൂപ

കയ്യേറ്റം ഒഴിപ്പിക്കലിൽ പ്രചോദനം ഹിറ്റ്‌ലര്‍; രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം വിവാദത്തില്‍

6 അടി ഉയരം; വാഴയ്ക്കൊപ്പം വളർന്ന് കഞ്ചാവ് ചെടികളും! സംഭവം ആലുവയിൽ

SCROLL FOR NEXT