ഗുരുവായൂര്‍ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്, ദര്‍ശന നിയന്ത്രണം; അറിയാം പറ നിരക്ക്

ഗുരുവായൂര്‍ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്
Guruvayur Edatharikathu Kavu Bhagavathy temple festival
ഗുരുവായൂർ ഇടത്തരികത്ത് കാവ് ഭഗവതിയുടെ താലപ്പൊലി മഹോത്സവംഫയൽ
Updated on
1 min read

തൃശൂര്‍: ഗുരുവായൂര്‍ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി ആറിന്. അന്നേ ദിവസം ക്ഷേത്രത്തില്‍ രാവിലെ 11.30 മുതല്‍ ദര്‍ശന സൗകര്യം ഉണ്ടാകില്ല.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയാണ് ഇടത്തരികത്ത് കാവ് ഭഗവതി. ഉച്ചയ്ക്ക് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണ് രാവിലെ ദര്‍ശന നിയന്ത്രണം. വിവാഹം, ചോറൂണ്‍, തുലാഭാരം ,മറ്റുവഴിപാടുകള്‍ എന്നിവയും പകല്‍ 11.30 നു ശേഷം നടത്താന്‍ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം വൈകീട്ട് 4.30 ന് ദര്‍ശന സൗകര്യം തുടരുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

രാവിലെ 11.30 നു നട അടച്ചാല്‍ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് 12ന് സര്‍വ്വാഭരണ വിഭൂഷയായി ഭഗവതി കാവിറങ്ങും. പിന്നെ ഭക്തര്‍ക്കിടയിലാണ് ഭഗവതി. മൂന്നരയോടെ പറകള്‍ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളില്‍ ആറാടും. ഭക്തിസാന്ദ്രമാര്‍ന്ന നിമിഷങ്ങള്‍ക്കാകും പിന്നീട് സാക്ഷിയാകുകയെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഭക്തര്‍ക്ക് ഭഗവതിക്ക് പറ വഴിപാട് നേരാം. പറ നിരക്കുകള്‍ ചുവടെ:

1. നെല്‍പ്പറ-Rs.300/

2. അരിപ്പറ-Rs.600/

3. പൂപ്പറ-Rs.800/

4. മലര്‍പ്പറ-Rs.300/

5. കുങ്കുമപ്പറ-Rs.2,700/

6. അവില്‍പ്പറ-Rs.700/

7. മഞ്ഞള്‍പ്പറ-Rs.4,500/

താലപ്പൊലി ദിവസം ഭക്തര്‍ക്ക് പറ വെക്കുന്നതിന് ദേവസ്വം സൗകര്യം ഏര്‍പ്പെടുത്തും.

Guruvayur Edatharikathu Kavu Bhagavathy temple festival
'ഐഷാ പോറ്റിയുടെ അസുഖം എന്താണെന്ന് മനസിലായി, രൂക്ഷവിമര്‍ശനവുമായി എംവി ഗോവിന്ദന്‍

ഇടത്തരികത്ത് കാവ് ഭഗവതി

ഗുരുവായൂര്‍ ക്ഷേത്ര തട്ടകം കാത്തു പരിപാലിക്കുന്ന ഗ്രാമദേവതയാണ് ഇടത്തരികത്ത് കാവ് ഭഗവതി. ഗുരുവായൂരപ്പന്റെ ഇടത് വശം അരികിലായി ഇരിക്കുന്നതിനാലാണ് ഇടത്തരികത്ത് കാവ് ഭഗവതി എന്ന് വിളിക്കുന്നത്. ഗുരുവായൂരപ്പന് അധിവസിക്കുവാന്‍ ഇടം നല്‍കി ഭഗവതി ഇടത്തേ അരികത്തേക്കും മഹാദേവന്‍ മമ്മിയൂരേക്കും മാറിക്കൊടുത്തു എന്നാണ് ഐതിഹ്യം. ശാന്ത ഭാവമുള്ള ഭദ്രകാളിയായി മേല്‍ക്കൂരയില്ലാത്ത ശ്രീകോവിലില്‍ വൃക്ഷച്ചുവട്ടില്‍ കാവെന്ന സങ്കല്പത്തിലാണ് ഭഗവതി ഇവിടെ ഇരിക്കുന്നത്.

Guruvayur Edatharikathu Kavu Bhagavathy temple festival
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 606 lottery result
Summary

Guruvayur Edatharikathu Kavu Bhagavathy temple festival february 6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com