Supreme Court  file
Kerala

കേരളത്തിലെ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, ലോക്‌സഭയില്‍ ചര്‍ച്ച ഇന്ന്

നേരത്തെ കേസ് പരിഗണിച്ച കോടതി എസ്‌ഐആറുമായി ബന്ധപ്പെട്ട തീയതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നേരത്തെ കേസ് പരിഗണിച്ച കോടതി എസ്‌ഐആറുമായി ബന്ധപ്പെട്ട തീയതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവ പൂര്‍വം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ തീയതികള്‍ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയേക്കും.

അതേസമയം, രാജ്യത്തെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നത്. വന്ദേമാതരം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്ത് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക.

Kerala SIR Supreme Court to consider petitions again today debate in Lok Sabha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT