ksrtc orma express 
Kerala

'2018ല്‍ ലൈസന്‍സ് എടുത്തു, ഇപ്പോള്‍ വാഹനമോടിച്ചപ്പോള്‍ ഒരാളെ കൊന്നു; ഡ്രൈവിങ് ടെസ്റ്റ് കര്‍ശനം'

ഡ്രൈവിങ് ടെസ്റ്റ് ഇപ്പോള്‍ വളരെ കര്‍ശനമാണെന്നും ഒരു ദിവസം നൂറ് പേര് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്താല്‍ 48 ശതമാനത്തോളം പേര്‍ മാത്രമേ വിജയിക്കുകയുള്ളൂ എന്നും മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിസാരമായി ലൈസന്‍സ് കൊടുക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നാളെ അപകടമരണങ്ങള്‍ കൂടിക്കൊണ്ടിരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് ഇപ്പോള്‍ വളരെ കര്‍ശനമാണെന്നും ഒരു ദിവസം നൂറ് പേര് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്താല്‍ 48 ശതമാനത്തോളം പേര്‍ മാത്രമേ വിജയിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ഒരാള്‍ 2018 ല്‍ ലൈസന്‍സ് എടുത്തതാണ്. ഇപ്പോഴാണ് വാഹനമോടിക്കുന്നത്, അയാള്‍ അപകടമുണ്ടാക്കി ഒരാള്‍ മരിച്ചു. അത്തരം സാഹചര്യങ്ങളുണ്ടാവരുത്. അതുകൊണ്ടാണ് ലൈസന്‍സിന്റെ കാര്യം കര്‍ശനമാക്കിയതെന്നും ഡ്രൈവിങ് സ്‌കൂളുകാരുടെ ഭാഗത്ത് നിന്നുള്‍പ്പടെ പല സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ അത് വിട്ടുകൊടുത്തില്ലെന്നും ഈ തീരുമാനത്തില്‍ മുഖ്യമന്ത്രിയുടെ പൂര്‍ണമായ പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ 'ഓര്‍മ്മ എക്സ്പ്രസ്' നിരത്തിലിറക്കിയതിന്റെ ഭാഗമായി നടത്തിയ ആദ്യ യാത്രയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജു, നടന്‍ നന്ദു, ഹരി പത്തനാപുരം എന്നിവരുമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. റോഡില്‍ ലെയ്ന്‍ ട്രാഫിക് കര്‍ശനമാക്കണമെന്ന് നടന്‍ നന്ദു മന്ത്രിയോട് ആവശ്യപ്പെട്ടു. അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചിരുന്നുവെന്നും എന്നാല്‍ പലയിടങ്ങളിലും റോഡ് പണികള്‍ നടക്കുന്നതിനാല്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി പറഞ്ഞു. എങ്കിലും ഡ്രൈവിങ് സ്‌കൂളുകള്‍ വഴി ഇപ്പോള്‍ ലെയ്ന്‍ ട്രാഫിക് പഠിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Kerala Transport Minister talks on stricter driving tests & license issuance to curb road accidents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

SCROLL FOR NEXT