തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാ നേതാക്കളില്‍ പലരും ലഹരിക്ക് അടിമകളെന്ന വിവാദ പ്രസ്താവനയുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. ക്യാംപസുകളില്‍ അലമ്പുണ്ടാക്കുന്നവരും അധ്യാപകരെ തടഞ്ഞുവെക്കുന്നവരും തെമ്മാടികളാണെന്നും ഇത്തരക്കാരല്ല നാടിന്റെ കരുത്തെന്നും വി സി വിമര്‍ശിച്ചു.
ലഹരി പരിശോധന നടത്താന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. പരിശോധന നടത്തിയാല്‍ എത്ര പേര്‍ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. വെറുതെ അലമ്പ് ഉണ്ടാക്കുന്നവര്‍, ബസ്സിന് കല്ലെറിയുന്നവര്‍, റോഡില്‍ ടയര്‍ കത്തിക്കുന്നവര്‍, അധ്യാപകരെ ഖരാവോ ചെയ്യുന്നവര്‍ എന്നിവരൊന്നുമല്ല നാടിന്റെ ഭാവി.
ഇന്നത്തെ യുവത്വം നല്ല വഴിയിലേയ്ക്ക് നടക്കുമ്പോള്‍ അവരെയാണ് മാതൃകയാക്കേണ്ടത്. വിദ്യാര്‍ത്ഥി നേതാക്കളായ ചില ഗുണ്ടകള്‍ തന്നെ ഖരാവോ ചെയ്യുന്നു. ഇത്തരം തെമ്മാടികളല്ല സമൂഹത്തിന് മാതൃകയെന്നും വി സി അധിക്ഷേപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates