കൊച്ചി: കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം. യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി.
അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുന:പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റിനോട് കോടതി നിര്‍ദേശിച്ചിരുന്നു. സിന്‍ഡിക്കേറ്റ് തീരുമാനം പുന:പരിശോധിച്ചെങ്കിലും വൈസ് ചാന്‍സലര്‍ ഈ തീരുമാനം അംഗീകരിച്ചില്ല.
സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ തുടര്‍നടപടി എടുക്കാത്തത് കോടതിയലക്ഷ്യം ആണെന്ന് ആരോപിച്ചാണ് മുന്‍ രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിസിക്കെതിരെ പ്രഥമ ദൃഷ്ട്യാ കോടതിയലക്ഷ്യം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates