മരിച്ച സതീശന്‍, തകര്‍ന്നുവീണ കെട്ടിടം  
Kerala

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു

അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നിലഗുരുതരമാണെന്നാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു. പാലക്കാട് സ്വദേശി സതീശന്‍ ആണ് മരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനടുത്തുള്ള താഹിര്‍പുരില്‍ കെട്ടിടം തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നിലഗുരുതരമാണെന്നാണ് വിവരം.

വൈകീട്ട് നാലരോയോടെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിനടിയില്‍പ്പെട്ട സതീശനെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സതീശന്റെ മൃതദേഹം നിലവില്‍ ദില്‍ഷാദ് ഗാര്‍ഡനിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

സബിതയാണ് മരിച്ച സതീശന്റെ ഭാര്യ. മകള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കെട്ടിടത്തില്‍ ബേക്കറി ബോര്‍മ്മ നടത്തുകയായിരുന്നു സതീശന്‍.

Keralite Dies After Building Collapses in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം

അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി 'കരിന്തിരി'; ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം

'എനിക്ക് ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്‌ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

യുസി കോളജ് തിരിച്ചുപിടിച്ചു; മഹാരാജാസ് തൂത്തുവാരി; എംജിയില്‍ എസ്എഫ്‌ഐ മുന്നേറ്റം

ദിവസവും ഉപയോഗിക്കുന്ന ബാഗ് വൃത്തിയാക്കാറുണ്ടോ? ഈ കാര്യങ്ങൾ മറക്കരുത്