Khadeeja Masjid Offers Space for Hindu Woman’s Final Rites in Malappuram. 
Kerala

അന്ത്യ കർമ്മങ്ങൾ നടത്താൻ ഇടമില്ല, പ്രേമലതയ്ക്കായി വാതിൽ തുറന്ന് മസ്ജിദ്

മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃകയായി മാറിയിരിക്കുകയാണ് മസ്ജിദ് അധികൃതരുടെ ഈ ഇടപെടൽ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

മലപ്പുറം: മരണാനന്തര ചടങ്ങുകൾ നടത്താൻ ഇടമില്ലെന്നറിഞ്ഞതോടെ പ്രേമലതയ്ക്കായി വാതിൽ തുറന്ന് പള്ളിക്കര ഖദീജ മസ്ജിദ്. കാൻസർ ബാധിച്ച് മരിച്ച പ്രേമലതയുടെ അന്ത്യകർമങ്ങൾ നടത്താൻ വാടകവീട്ടിൽ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് മസ്ജിദ് അധികൃതർ സ്ഥലം ഒരുക്കി നൽകിയത്. മതസൗഹാർദത്തിന്റെയും മനുഷ്യത്വത്തിന്റെയും മാതൃകയായി മാറിയിരിക്കുകയാണ് മസ്ജിദ് അധികൃതരുടെ ഈ ഇടപെടൽ.

കുന്നംകുളം കക്കാട് സ്വദേശി നീണ്ടുർ സഹദേവന്റെ ഭാര്യയാണ് പ്രേമലത. കാൻസർ ബാധിതയായ പ്രേമലത പള്ളിക്ക് സമീപത്തുള്ള വാടക വീട്ടിലാണ് 18 വർഷമായി താമസിക്കുന്നത്. ചികിത്സ തുടരുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം കുളിപ്പിക്കാനും മറ്റും വീട്ടിൽ സൗകര്യമില്ലായിരുന്നു. ഇതറിഞ്ഞ പള്ളി ഭാരവാഹികൾ ഇതിനായുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചു.

വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും പ്രേമലതയുടെ ബന്ധുക്കളും ചേർന്ന് മൃതദേഹം കുളിപ്പിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്തത്. തുടർന്ന് മൃതദേഹം വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. നീതുവിന് പ്രേമലതയുടെ മകൾ.

Khadeeja Masjid Offers Space for Hindu Woman’s Final Rites in Malappuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അജിത് ഡോവലിനും മുൻ റോ മേധാവിക്കും എതിരായ പന്നുവിന്റെ പരാതി: ഇന്ത്യയ്ക്ക് യുഎസ് സമൻസ്

വാഴക്കുലയ്ക്കുള്ളിൽ മയക്കുമരുന്ന് കടത്ത്; മികച്ച കര്‍ഷകനുള്ള അവാര്‍ഡ് പിന്‍വലിക്കാന്‍ നടപടിയുമായി സർക്കാർ

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000 രൂപ, യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?

സംശയരോഗത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; അസം സ്വദേശി അറസ്റ്റിൽ

ഗോവ-മം​ഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെം​ഗളൂരുവിലേക്ക് നീട്ടി; സർവീസ് നവംബർ 13 മുതൽ