അജയ് തറയിൽ ( Ajay Tharayil) ഫെയ്സ്ബുക്ക്
Kerala

'ഖദര്‍ അച്ചടക്കം കൂടിയാണ്'; ട്രോള്‍ പോസ്റ്റുമായി അജയ് തറയില്‍

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വിവാദങ്ങള്‍ക്കിടെ ട്രോള്‍ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ വിവാദങ്ങള്‍ക്കിടെ ട്രോള്‍ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ഖദര്‍ ഒരു ഡിസിപ്ലിനാണ് എന്ന തലക്കെട്ടോടെയാണ് അജയ് തറയിലിന്റെ സമൂഹമാധ്യമക്കുറിപ്പ്.

ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വില്‍പ്പന ഓര്‍മ്മപ്പെടുത്തിയാണ് അജയ് തറയിലിന്റെ കുറിപ്പ്. '' ഓണക്കോടിക്ക് എതു മൂഡ്... ഖാദി മൂഡ്. പുതുതലമുറ ഡിസൈനുകളില്‍ ഖാദി വസ്ത്രങ്ങള്‍ ഓണത്തിന് 30 ശതമാനം റിബേറ്റ്'' എന്നാണ് അജയ് തറയില്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിട്ടുള്ളത്.

ഖദര്‍ ഒരു അച്ചടക്കമാണെന്ന് വ്യക്തമാക്കി അജയ് തറയില്‍ നേരത്തെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. ഇതിന് ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തെത്തിയിരുന്നു. വസ്ത്രത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസിലെ യൂത്ത് ബ്രിഗേഡ് നേതാക്കള്‍ അജയ് തറയിലിനെ പരിഹസിക്കുകയും ചെയ്തിരുന്നു.

Congress leader Ajay Tharayil with a troll post amid controversies against Rahul Mamkootathil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT