ഭാര്യാ മാതാവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊന്നു പ്രതീകാത്മക ചിത്രം
Kerala

ഭാര്യാ മാതാവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊന്നു: യുവാവ് അറസ്റ്റിൽ

ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർ‌ട്ട്മെന്റ്സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടിൽ പ്രീത (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകളുടെ ഭർത്താവ് വർക്കല മംഗലത്തുവീട്ടിൽ അനിൽ‌ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. അനിൽ കുമാർ ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തിയ അനിൽ കുമാർ കയ്യിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. പ്രീതയുടെ ഭർത്താവും കെഎസ്ആർടിസി ഉദ്യോഗസ്ഥനുമായിരുന്ന ബാബുവിനും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ കൊലപാതകത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT