king cobra found under bed in kannur ഫയൽ
Kerala

കട്ടിലിനടിയില്‍ രാജവെമ്പാല, കുഴമ്പുകുപ്പി വീണില്ലായിരുന്നുവെങ്കില്‍...; ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയില്‍ നിന്ന് രക്ഷപ്പെട്ടത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു ഞെട്ടലിലാണ് ഒരു കുടുംബം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയില്‍ നിന്ന് രക്ഷപ്പെട്ടത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു ഞെട്ടലിലാണ് ഒരു കുടുംബം. കുഴമ്പുകുപ്പിയുടെ രൂപത്തിലാണ് കുടുംബത്തിന്റെ രക്ഷയ്‌ക്കെത്തിയത്. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ സി കേളപ്പനും കുടുംബവുമാണ് രാജവെമ്പാലയില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രിയാണ് സംഭവം. കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയില്‍നിന്ന് കുടുംബത്തെ രക്ഷിച്ചത് 'കുഴമ്പുകുപ്പിയാണ്'. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയില്‍ കിടക്കാന്‍ പോയി. കാലുവേദനയുള്ളതിനാല്‍ കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേക്കുന്നത് പതിവായിരുന്നു. കയ്യില്‍നിന്ന് താഴെ വീണ കുഴമ്പ് കുപ്പി എടുക്കാന്‍ കുനിഞ്ഞപ്പോഴാണ് കട്ടിലിനടിയില്‍ ചുറ്റിപ്പിണഞ്ഞ് എന്തോ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്നു മനസ്സിലായത്.

ലൈറ്റ് അടിച്ചതോടെ പാമ്പ് പത്തി വിടര്‍ത്തി ചീറ്റി. ഈ സമയം കേളപ്പനും വസന്തയും മകന്‍ അനില്‍ കുമാറുമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍ തന്നെ ഇവര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് വനംവകുപ്പില്‍നിന്ന് ആളെത്തിയതെന്നും അതുവരെ ഭീതിയിലായിരുന്നുവെന്നും അനില്‍ കുമാര്‍ പറഞ്ഞു. ഇരിട്ടി ഫോറസ്റ്റ് സെക്ഷന്‍ താല്‍കാലിക വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോടിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിട്ടു.

കുഴമ്പുകുപ്പി താഴെ വീണില്ലായിരുന്നുവെങ്കില്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പാമ്പിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണു രക്ഷിച്ചതെന്നും അനില്‍ പറഞ്ഞു. മുമ്പും രാജവെമ്പാലയെ കണ്ടതായി ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കിലും വീടിനുള്ളില്‍ കയറുന്നത് ആദ്യമാണ്. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നുവെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

king cobra found under bed in kannur, family narrow escape

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രഖ്യാപിക്കും?; 'വീടില്ലാത്ത എല്ലാവര്‍ക്കും വീട്'; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വന്‍ പ്രഖ്യാപനങ്ങള്‍

'പരാജയം വന്നതോടെ പലരും കൈ വിട്ടു, ചെയ്യുന്നതെല്ലാം തെറ്റാകും'; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം

എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം, രണ്ട് എംപിമാര്‍ ഒരു രൂപ പോലും വിനിയോഗിച്ചില്ല

സഹകരിക്കാനാവില്ലെന്ന് സതീശന്‍, പ്രതിപക്ഷത്തിന്‍റേത് തിണ്ണമിടുക്കെന്ന് എംബി രാജേഷ്; സ്വര്‍ണക്കൊള്ള നിയമസഭയില്‍

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴം തിരിച്ചറിയാം

SCROLL FOR NEXT