കെ കെ രാ​ഗേഷ് മാധ്യമങ്ങളോട് 
Kerala

'താൻ പൊക്കിയാലൊന്നും ഈ നാട് പൊങ്ങില്ല', കല്യാണ വീട്ടിൽ വച്ച് സുരേഷ് ഗോപി ഔചിത്യമില്ലാതെ പെരുമാറി: കെ കെ രാഗേഷ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ തന്നോട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയത് ഔചിത്യമില്ലാത്ത സംഭാഷണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷ്ണദാസ് മകളുടെ വിവാഹം ഫോണില്‍ വിളിച്ചു പറഞ്ഞതുപ്രകാരമാണ് താന്‍ അവിടെ പോയത്. എന്റെ പഞ്ചായത്തിലെ ഏച്ചൂര്‍ സി.ആര്‍ ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഞാന്‍ അങ്ങോട്ടു പോകുമ്പോള്‍ സുരേഷ് ഗോപി കാറില്‍ മടങ്ങുകയായിരുന്നു കൈ ഉയര്‍ത്തി കാണിച്ചപ്പോള്‍ താന്‍ കാറിനരികെ പോയി കൈ കൊടുത്തു. സുരേഷ് ഗോപിയോട് ഇത് എന്റെ നാടാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഇതും എടുക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

സാധാരണയായി വിവാഹ ചടങ്ങിനൊന്നും പോയാല്‍ ആരും ഇത്തരം കാര്യങ്ങളൊന്നും പറയാറില്ല. നിങ്ങളെ കൊണ്ട് എടുത്താല്‍ പൊങ്ങുന്നതല്ല ഈ നാടെന്ന് മറുപടി പറയാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ അതുപോലെ ഔചിത്യബോധം ഇല്ലാതെ പെരുമാറാന്‍ പാടില്ലല്ലോയെന്ന് വിചാരിച്ചു ചിരിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളു. ഇതാണ് തനിക്കെതിരെ കോണ്‍ഗ്രസുകാരും ലീഗുകാരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതാണ് അവരുടെ രീതിയെന്നും കെ കെ രാഗേഷ് പറഞ്ഞു. സുരേഷ് ഗോപിയുമായി താന്‍ എംപിയായ കാലത്തെ ഡല്‍ഹിയില്‍ വെച്ചു പരിചയമുണ്ട്. അദ്ദേഹത്തെ കാണാറും സംസാരിക്കാറുമുണ്ടെന്നും കെ കെ രാഗേഷ് പറഞ്ഞു.

KK Ragesh on social media criticism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

ടെലികോം മേഖലയിൽ സൗജന്യ തൊഴിൽ നൈപ്യുണ്യ പരിശീലനവുമായ ബി എസ് എൻ എൽ, ഡിസംബർ 29 ന് കോഴ്സ് ആരംഭിക്കും; ഇപ്പോൾ അപേക്ഷിക്കാം

ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച ഡിവൈഎഫ്‌ഐ നേതാവ്; കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് പരോള്‍

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

SCROLL FOR NEXT