K K Rema, MLA  
Kerala

'ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല; ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ ?'

അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ നിരാശ പ്രകടിപ്പിച്ച് കെ കെ രമ എംഎല്‍എ. ഈ കേസിന്റെ നാള്‍വഴികള്‍ പിന്തുടര്‍ന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു.

ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. കോടതി മുറികളില്‍ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതില്‍ നടി വിജയിച്ചു നില്‍ക്കുകയാണെന്ന് കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ കെ രമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍വഴികള്‍ പിന്തുടര്‍ന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യായാധിപയെ സംബന്ധിച്ച് അതിജീവിതയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങള്‍ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിരുന്നു.

അക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നീതിപീഠത്തെ ചൂഴ്ന്നു നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ നീക്കണമെന്നും പറഞ്ഞത് ഹൈക്കോടതിയാണ്. അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. ഇതിനുമുകളിലും കോടതികളുണ്ട്. കോടതി മുറികളില്‍ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും വിജയിച്ചു നില്‍ക്കുകയാണ് അതിജീവിത.

അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഒരു ചരിത്രമാണ്.

അവള്‍ പരാജയപ്പെടുകയില്ല. ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കും.

സ്‌നേഹാഭിവാദ്യങ്ങള്‍ പ്രിയപ്പെട്ടവളേ..

കെ.കെ രമ

KK Rama MLA expressed disappointment over the verdict acquitting actor Dileep in the actress attack case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്ന് ദിലീപിന്‍റെ ഫോണ്‍ അസ്വാഭാവികമായി ഓഫ് ആയി, ഡ്രൈവറുടെ ലൊക്കേഷന്‍ നെടുമ്പാശ്ശേരിയില്‍'; അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍

ഏഴ് ദിവസമായി നന്നായി ഉറങ്ങിയിട്ട്, ഇന്‍ഡിഗോയിലെ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം: വ്യോമയാന മന്ത്രി

വാൽനട്ട് എപ്പോൾ കഴിക്കണം

'ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്നു, കൊല്ലപ്പെടുമെന്ന് പോലും ഭയന്നു'; 30 വർഷം ​ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

വനിതാ റിപ്പോര്‍ട്ടറെ കണ്ണിറുക്കി കാണിച്ചു, പാക് സൈനിക വക്താവിന്‍റെ വാര്‍ത്താ സമ്മേളനം വിവാദത്തില്‍ -വിഡിയോ

SCROLL FOR NEXT