കെഎം ഷാജി/ ഫയല്‍ ചിത്രം 
Kerala

'സാധനം എന്ന വാക്ക് പിന്‍വലിക്കുന്നു, ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് ഇനിയും പറയും'; കെഎം ഷാജി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ 'സാധനം' എന്ന വാക്ക് പിന്‍വലിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ 'സാധനം' എന്ന വാക്ക് പിന്‍വലിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കില്‍ തൂങ്ങിക്കളിക്കല്‍ ഫാസിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു. സൗദി അറേബ്യയിലെ ദമാമില്‍ സംഘടിപ്പിച്ച കെഎംസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരാമര്‍ശമല്ല. വകുപ്പില്‍ നടക്കുന്ന അനാസ്ഥകള്‍ക്കെതിരെയാണ് അത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെഎം ഷാജിയുടെ പരാമര്‍ശത്തിന് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷാജിക്ക് എതിരെ വനിതാ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. കെഎം ഷാജിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT