കെഎം ഷാജി വാര്‍ത്താസമ്മേളനത്തിനിടെ 
Kerala

വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗിന്റെ നിലപാട്, എന്നാല്‍ മന്ത്രിസഭയുടെ തീരുമാനത്തോടൊപ്പം നില്‍ക്കും: കെഎം ഷാജി

തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചത് അനുകൂലിക്കുന്നുവെന്നും മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ചയിച്ച കാര്യത്തില്‍ മുസ്ലിം ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് മന്ത്രി കെഎം ഷാജി സമ്മതിച്ചു. എന്നാല്‍ മന്ത്രിസഭയുടെ തീരുമാനത്തിനൊപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. നികുതി ഘടന പ്രഖ്യാപിച്ചതില്‍ പ്രതിപക്ഷത്തുനിന്ന് ഉള്‍പ്പെടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. അതിനിടെയാണ് യുഡിഎഫിലെ പ്രധാന കക്ഷികളിലൊന്നായ ലീഗും വിയോജിപ്പ് വ്യക്തമാക്കുന്നത്.

'ലീഗ് അതിനെ പിന്തുണയ്ക്കുന്നില്ല. എതിര്‍പ്പുള്ളതു കൊണ്ടാണല്ലോ സാദിഖലി തങ്ങള്‍ പറഞ്ഞത്. വിയോജിപ്പുണ്ടെങ്കിലും പക്ഷേ കാബിനറ്റിന്റെ തീരുമാനത്തോടൊപ്പമാണ് ഞങ്ങള്‍. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം കഴിക്കരുതെന്നു പറയുന്നവരാണ് ഞങ്ങള്‍. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിന്റെ പേരില്‍ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ല' -കെഎം ഷാജി വ്യക്തമാക്കി.

നേരത്തെ ലീഗിന്റെ പാര്‍മെന്ററി പാര്‍ട്ടി യോഗത്തിലും ബജറ്റിലെ പ്രഖ്യാപനത്തില്‍ വിയോജിപ്പ് പ്രകടമായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നയം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങളുടെ തുടര്‍ച്ചയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശന്‍ രംഗത്തെത്തിയതോടെ ലീഗും പ്രഖ്യാപനത്തെ പിന്തുണയ്ക്കുകയായിരുന്നു. പരസ്യമായി എതിര്‍ക്കേണ്ടതില്ല എന്ന തീരുമാനം ലീഗ് സ്വീകരിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തെ കെ എം ഷാജി അനുകൂലിച്ചു. ഒരാളെ വെറുതെ സംഘിയാക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വര്‍ഗീയ വാദിയാണെന്ന് തോന്നിക്കുന്ന ഒരു പരാമര്‍ശം പോലും ശേഷാദ്രിനാഥനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. 2021 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിര്‍വഹിച്ചിരുന്ന എ ഷാജഹാന്‍ വിരമിച്ച ഒഴിവിലാണ് മുന്‍ ജില്ലാ ജഡ്ജി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

KM Shaji says Muslim League is against any kind of liquor; but supports cabinet decision

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

'ഈ പരിശീലകരാണെങ്കിൽ ദേശീയ ടീമിൽ ഇനി കളിക്കില്ല'; ജയം ഉറപ്പിച്ച കളി തോറ്റു; സെന​ഗൽ ടീമിൽ വൻ കലാപം

എണ്ണവില 70 ഡോളറില്‍ താഴെ വരുമോ?, ഓഹരി വിപണിയില്‍ രണ്ടാം ദിവസവും റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, ഐടി ഓഹരികളില്‍ നേട്ടം

ഫാര്‍മസിസ്റ്റ് നിയമനത്തിനും ഫാര്‍മസി ലൈസന്‍സിനും പൊതുപരീക്ഷ; ഫാര്‍മസി കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രം

തോട്ടിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; 19-കാരൻ മുങ്ങിമരിച്ചു