P V Anvar  ഫയൽ
Kerala

ലീഗിന്റെ പോഷക സംഘടനയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം; രാഷ്ട്രീയ വിവാദം

മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറിന് ക്ഷണം.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറിന് ( P V Anvar) ക്ഷണം. തിരുവമ്പാടി പഞ്ചായത്തില്‍ കെഎംസിസി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് പി വി അന്‍വറിനെ ക്ഷണിച്ചത്.നാളെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ മത്സരിക്കുന്ന ഘട്ടത്തില്‍ ഘടകകക്ഷിയായ ലീഗിന്റെ പോഷക സംഘടനയുടെ പരിപാടിക്ക് പി വി അന്‍വറിനെ ക്ഷണിച്ചിരിക്കുന്നത് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയായിരിക്കുകയാണ്. പരിപാടിയുമായി ബന്ധമില്ലെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന വിശദീകരണം. കെഎംസിസി സംഘടിപ്പിക്കുന്ന ഹരിത ജീവനം 2025 എന്ന കുടുംബ സംഗമത്തിലേക്കാണ് പി വി അന്‍വറിനെ ക്ഷണിച്ചിരിക്കുന്നത്. ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ സി പി ചെറിയമുഹമ്മദ് ആണ് മുഖ്യാതിഥി. പരിപാടിയുടെ ഭാഗമായി ഇരുവരും ഉള്ള ഫ്‌ലക്‌സ് സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദമായത്.

യുഡിഎഫിന്റെ ഭാഗമാകുമെന്ന് കരുതിയിരുന്ന ഘട്ടത്തില്‍ ലീഗിന്റെ ചില പരിപാടികളില്‍ പി വി അന്‍വര്‍ പങ്കെടുത്തിരുന്നു. ആ സമയത്ത് സംഘടിപ്പിച്ച പരിപാടിയാണ് നാളെ നടക്കാന്‍ പോകുന്നത് എന്നാണ് ആദ്യ ഘട്ടത്തില്‍ ലീഗിലെ ചില നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ പരിപാടിയുമായി ലീഗിന് ബന്ധമില്ലെന്നാന്ന് നേതൃത്വം വിശദീകരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആളുകളാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. സിപി ചെറിയമുഹമ്മദ് അടക്കമുള്ള പ്രവര്‍ത്തകരോട് പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും; വഹിക്കുന്നത് 92,000 ടൺ എൽപിജി

58 ലക്ഷം രൂപ തിരിച്ചടയ്ക്കണം; എംകെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

SCROLL FOR NEXT