knife attack Vettukad 
Kerala

ഭാര്യയോട് സംസാരിച്ച അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; കണ്ണിൽ മണൽ വാരിയിട്ട് രക്ഷിച്ച് നാട്ടുകാർ

ഇന്നലെ രാത്രി തിരുവനന്തപുരം വെട്ടുകാടാണ് ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: ഭാര്യയോട് സംസാരിച്ചതിനു അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിലേൽപ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം വെട്ടുകാടാണ് ആക്രമണം.

വെട്ടുകാട് സ്വദേശി ജോസ് അലോഷ്യസ് വെട്ടുകത്തി ഉപയോഗിച്ച് അയൽവാസി ഗോഡ്ഫ്രിയെ ആക്രമിക്കുകയായിരുന്നു. ജോസിന്റെ ഭാര്യയും ഗോഡ്ഫ്രിയും തമ്മിൽ സംസാരിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണമെന്നാണു വിവരം.

വെട്ടുകാട് പള്ളിയോട് ചേർന്നുള്ള കടലിനരികിൽ നിൽക്കുകയായിരുന്ന ഗോഡ്ഫ്രിയെ ജോസ് അലോഷ്യസ് വെട്ടി വീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. ജോസ് വെട്ടുകത്തിയുമായി എത്തുന്നത് കണ്ട് ഗോഡ്ഫ്രി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ചെന്ന് വെട്ടാൻ നോക്കി. തടയാൻ ശ്രമിച്ച ഭാര്യയെയും ജോസ് ആക്രമിച്ചു.

അതിനിടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മണൽ വാരിയെറിഞ്ഞ് ജോസിനെ തടയാൻ ശ്രമിച്ചു. കണ്ണിൽ മണൽ വീണതോടെ കാഴ്ച മറഞ്ഞ ജോസിനെ നാട്ടുകാർ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറുകയായിരുന്നു. ജോസിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

A man in Vettukad Thiruvananthapuram was arrested by locals after attempting to murder his neighbor for talking to his wife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുതെന്ന അഭ്യര്‍ഥന ജനം ഏറ്റെടുത്തു, വില ഇടിഞ്ഞു'

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; മൂന്നാറില്‍ യുവാവ് അറസ്റ്റില്‍

'ടെസ്റ്റ്' ഇന്ത്യൻ കൈയിൽ! 'കോൺ​ഗ്രസുകാരേ മാപ്പ്', വീണ്ടും മഴ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഭീഷണി, ബലാത്സം​ഗം, ​ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ... രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം

'ടീം യുഡിഎഫ് തരിപ്പണമായി, സര്‍വതല സ്പര്‍ശിയായി അഴിമതി; സംസ്ഥാനം ഭരിക്കുന്നത് പവര്‍ ഗ്രൂപ്പ്'